എഫ്. സി. സി ലോക അധ്യാപക ദിനം ആഘോഷിക്കുന്നു

ഈയുഗം ന്യൂസ് ബ്യൂറോ     October  01, 2019   Tuesday   10:05:02pm
ദോഹ: ലോക അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് (05.10.2019) ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിക്കുന്നു.

ഒക്ടോബർ 4 (വെള്ളിയാഴ്ച) വൈകുന്നേരം 3.30ന് ന്യൂ സലത്തയിലെ എഫ്. സി. സി ഹാളില്‍ നടക്കുന്ന പരിപാടിയിൽ അധ്യാപകർക്കായി ഖത്തറിലെ പ്രമുഖ ക്വിസ് മാസ്റ്റർ മൻസൂർ മൊയ്തീൻ നയിക്കുന്ന ക്വിസ് മത്സരവും "യംഗ് ടീച്ചേഴ്സ് ദി ഫ്യൂച്ചർ പ്രൊഫഷൻ " എന്ന ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ ഡിസൈനിംഗ് മല്‍സരവും നടത്തും.

അധ്യാപകരുടെ വൈവിധ്യമാര്‍ന്ന കലാ പരിപാടികളും അരങ്ങേറും. പരിപാടിയിൽ ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ അധ്യാപകർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു


Sort by