എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം ഡിസംബര്‍ 18 ന് തുറക്കും

ഈയുഗം ന്യൂസ് ബ്യൂറോ     September  30, 2019   Monday   08:27:13pm

news
ദോഹ: ഖത്തറിലെ മൂന്നാമത്തെ വേള്‍ഡ് കപ്പ്‌ സ്റ്റേഡിയമായ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 ന് തുറക്കും.

ഫിഫ ക്ലബ്‌ വേള്‍ഡ് കപ്പിന്റെ സെമിഫൈനല്‍ മത്സരത്തിന് വേദിയായാണ് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം ഉത്ഘാടനം ചെയ്യപ്പെടുക. മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഫിഫ ക്ലബ്‌ വേള്‍ഡ് കപ്പിന്റെ ഫൈനല്‍ മത്സരവും ഇവിടെവെച്ച് നടത്തും.

മരുഭൂമിയിലെ വജ്രം (Diamond in the Desert) എന്നറിയപ്പെടുന്ന 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം എഡ്യൂക്കേഷന്‍ സിറ്റിയുടെ മധ്യഭാഗത്തണ് സ്ഥിതിചെയ്യുന്നത്. ദോഹ മെട്രോ ഗ്രീന്‍ ലൈനില്‍ യാത്ര ചെയ്ത് ഇവിടെയെത്താം.

ഖലിഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിനും വക്രയിലെ അല്‍ ജനൂബ് സ്റ്റേഡിയത്തിനും ശേഷം ഉത്ഘാടനം ചെയ്യപ്പെടുന്ന മൂന്നാമത്തെ സ്റ്റേഡിയമാണ് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം.

വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്ക് ശേഷം സീറ്റ്‌ കപ്പാസിറ്റി 40,000 ല്‍ നിന്ന് 20,000 ആയി കുറക്കും. ബാക്കി സീറ്റുകള്‍ മറ്റു രാജ്യങ്ങള്‍ക്ക് സംഭാവനയായി നല്‍കും. എഡ്യൂക്കേഷന്‍ സിറ്റിയിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യത്തിനായാണ്‌ സ്റ്റേഡിയം പിന്നീട് ഉപയോഗിക്കുക.


Sort by