അഞ്ഞൂറിലേറെ സൗദി പട്ടാളക്കാരെ വധിച്ചതായി ഹൂതികള്‍

ഈയുഗം ന്യൂസ് ബ്യൂറോ     September  29, 2019   Sunday   09:21:05pm

news
ദോഹ: സൗദി സൈന്യവുമായി 72 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ അഞ്ഞൂറിലേറെ സൗദി പട്ടാളക്കാരെ വധിച്ചതായും ആയിരക്കണക്കിന് സൗദി പട്ടാളക്കാര്‍ കീഴടങ്ങിയതായും നൂറുക്കണക്കിനു സൗദി ടാങ്കുകള്‍ പിടിച്ചെടുത്തതായും യെമെനിലെ ഹൂതികള്‍ അവകാശപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ഹൂതികളുടെ അവകാശവാദം ശരിയാണെങ്കില്‍ യെമെന്‍ യുദ്ധം തുടങ്ങിയതിന്ശേഷമുള്ള സൗദിഅറേബ്യയുടെ ഏറ്റവും ദയനീയമായതും അപമാനകരവുമായ നഷ്ടമായിരിക്കും ഇത്.

അവകാശവാദം തെളിയിക്കാന്‍ ഹൂതികള്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട്‌ ചെയ്തു.

സൗദി-യെമെന്‍ അതിര്‍ത്തിയില്‍ ഹൂതികള്‍ നടത്തിയ ആക്രമണം ഒരു ചെറിയ യുദ്ധമായി മാറി. ആയിരക്കണക്കിന് സൗദി പട്ടാളക്കാര്‍ സൌദിക്കകത്തു അകപ്പെട്ടു. "ഡസന്‍ കണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഞങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ അഞ്ഞൂറിലേറെ സൗദി പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് അവര്‍ വധിക്കപ്പെട്ടത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും പട്ടാളക്കാരും അടക്കം ആയിരക്കണക്കിന് പേരെ ഞങ്ങള്‍ തടങ്കലിലാക്കി," ഹൂതി സൈനിക വക്താവായ യഹിയ സരീ പറഞ്ഞു.

അതേസമയം ഹൂതികളുടെ അവകാശവാദം വിശ്വസിക്കാവുന്നതാണെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. "വീഡിയോ ദൃശ്യങ്ങളും മറ്റു ചിത്രങ്ങളും അവരുടെ വാദത്തെ സാധൂകരിക്കുന്നു. ഹൂതികള്‍ സൗദിക്കകത്ത് പ്രവേശിച്ചു എന്നത് നിര്‍ണ്ണായകമായ സംഭവമാണ്. സഖ്യകക്ഷികളുമായി ഒന്നിച്ചു തുടങ്ങിയ ഈ യുദ്ധത്തില്‍ ഇപ്പോള്‍ സൗദി തനിച്ചായി,"കാതെരിന്‍ ശക്ദം പറഞ്ഞു.

പുറത്തുവിട്ട വീഡിയോയില്‍ സൗദി യൂണിഫോമിലുള്ള പട്ടാളക്കാരുടെ മൃതശരീരങ്ങളും അഗ്നിക്കിരയാക്കിയ ടാങ്കുകളും നിരവധി ആയുധങ്ങളും കാണാം.

Story updated വാര്‍ത്തയോട് സൗദി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.


   Propecia Forehead Some http://abcialisnews.com - Cialis Peut On Acheter Du Viagra En Pharmacie Sans Ordonnance Buy Cialis Amoxicillin Clavulanate

   Divided by Saudi Arabia!

Sort by