// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
September  28, 2019   Saturday   01:49:11pm

news



whatsapp

ദോഹ: ഖത്തറില്‍ കുട്ടികളില്‍ പ്രമേഹം വര്‍ധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. ഒരിക്കല്‍ മുതിര്‍ന്നവരില്‍ മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇപ്പോള്‍ കുട്ടികളിലും യുവാക്കളിലും വര്‍ധിച്ചുവരികയാണെന്നു എച്ച്.എം.സി യിലെ മെറ്റാബോളിക് ഇന്സ്ടിട്ട്യൂറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ: മോണിക്ക സ്കരുലിസ് പറഞ്ഞു.

"ലോകം മുഴുവനും ജീവിതശൈലി രോഗമായ ടൈപ്പ് ടു ഡയബെറ്റിസ് വര്‍ദ്ധിച്ചുവരികയാണ്. ലോകത്തും ഖത്തറിലും 2008 ന് മുമ്പ് കുട്ടികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ടൈപ്പ് ടു ഡയബെറ്റിസ് കേസുകള്‍ ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് ഖത്തറില്‍ 100,000 കുട്ടികളില്‍ 2.7 പ്രമേഹ കേസുകള്‍ ഉണ്ട്. ഇത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു," ഡോ: മോണിക്ക സ്കരുലിസ് പറഞ്ഞു.

"പക്ഷെ അമേരിക്ക പോലുള്ള ചില രാജ്യങ്ങളില്‍ ഇത് കൂടുതലാണ്. അമേരിക്കയില്‍ 100,000 കുട്ടികളില്‍ ഒന്‍പത് ഡയബെറ്റിസ് കാസുകളാണുള്ളത്," ഡോ: മോണിക്ക പറഞ്ഞു.

ഇപ്പോള്‍ ഖത്തറില്‍ 40 ശതമാനം പേര്‍ അമിതവണ്ണം ഉള്ളവരാണ്. അഞ്ചു സ്കൂള്‍കുട്ടികളില്‍ ഒരാളും. മുതിര്‍ന്നവരില്‍ കണ്ടുവരുന്ന രോഗങ്ങളായ രക്തസമ്മര്‍ദ്ദം, ഫാറ്റി ലിവര്‍ എന്നിവ കുട്ടികളിലും കണ്ടുവരുന്നു.

Comments


Page 1 of 0