// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
September  24, 2019   Tuesday   11:17:19am

news



whatsapp

ന്യൂ യോര്‍ക്ക്‌: അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനി ഇന്നലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ന്യൂ യോര്‍ക്കില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ന്യൂ യോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 74 ആം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരു നേതാക്കളും.

ഖത്തറിന്റെ ഐക്യരാഷ്ട്രസഭയിലുള്ള പെര്‍മനെന്റ് മിഷന്‍ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന ഔദ്യോഗിക സംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പരിഗണനക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി അമീറിന് നന്ദി രേഖപ്പെടുത്തി. മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും ഇന്ത്യ-ഖത്തര്‍ ബന്ധങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി.

Comments


Page 1 of 0