// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
September  18, 2019   Wednesday   08:30:27pm

news



whatsapp

ദോഹ: 2018-19 സാമ്പത്തിക വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെന്നും 2.3 ബില്ല്യന്‍ റിയാല്‍ (639 മില്ല്യന്‍ ഡോളര്‍) നഷ്ടം രേഖപ്പെടുത്തിയതായും ഖത്തര്‍ എയര്‍വയസ് പുറത്തുവിട്ട സാമ്പത്തിക റിപ്പോര്‍ട്ട്‌ പറഞ്ഞു. ഉപരോധ ശേഷം ചില സുപ്രധാന റൂട്ടുകളില്‍ സര്‍വീസ് നിര്‍ത്തിവെച്ചതും എണ്ണ വില വര്‍ധനവും കറന്‍സി വിനിമയ നിരക്കിലെ വ്യതിയാനവുമാണ് കമ്പനി നഷ്ടത്തിന് കാരണമായി പറയുന്നത്.

അതേസമയം കമ്പനിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്നും നിരവധി മേഖലകളില്‍ ഖത്തര്‍ എയര്‍വയസ് നേട്ടം കൈവരിച്ചതായും കമ്പനിയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് അക്ബര്‍ അല്‍ ബാകേര്‍ പറഞ്ഞു.

മൊത്തം വരുമാനത്തില്‍ 14 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. "നിരവധി വെല്ലുവിളികള്‍ക്കിടയിലും നേട്ടത്തിന്‍റെ വര്‍ഷമായിരുന്നു 2018-19. വിമാനത്തിന്‍റെ എണ്ണത്തിലും നെറ്റ്‌വര്‍ക്കിലും വര്‍ധനവ്‌ ഉണ്ടായി. വരുമാനം 14 ശതമാനം ഉയര്‍ന്ന് 48 ബില്ല്യന്‍ റിയാല്‍ (13.2 ബില്ല്യന്‍ ഡോളര്‍) ആയി. പ്രതീക്ഷയോടെയാണ് 2019-2020 ഞങ്ങള്‍ നോക്കിക്കാണുന്നത്," അക്ബര്‍ അല്‍ ബാകേര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍ 11 പുതിയ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങി. കമ്പനിക്ക്‌ 250 വിമാനങ്ങളുണ്ട്. 160 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.

Comments


Page 1 of 0