// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
September  18, 2019   Wednesday   02:12:33pm

news



whatsapp

ദോഹ: ഉപരോധ ശേഷം എല്ലാ മേഖലകളിലും സ്വയംപര്യാപ്തത കൈവരിച്ച ഖത്തറില്‍ ഇനി പെര്‍ഫ്യൂം ഫാക്ടറിയും. ഖത്തറി സംരംഭകനാണ് രാജ്യത്ത് ആദ്യമായി ഒരു പെര്‍ഫ്യൂം ഫാക്ടറി സ്ഥാപിച്ചത്.

രാജ്യത്തിന് ആവശ്യമായ പെര്‍ഫ്യൂം ഉത്പാദിപ്പിക്കുന്നതിന് പുറമേ 'മേഡ്‌ ഇന്‍ ഖത്തര്‍' ബ്രാണ്ടിലുള്ള പെര്‍ഫ്യൂം കയറ്റുമതി ചെയ്യുമെന്നും കമ്പനി ഡയറക്ടര്‍ റാഷിദ് അല്‍ മതവി പറഞ്ഞു. ദി പെര്‍ഫ്യൂം ഫാക്ടറി എന്നാണ് കമ്പനിയുടെ പേര്.

"ഖത്തറില്‍ ആദ്യമായാണ്‌ ഇത്തരം ഒരു ഫാക്ടറി സ്ഥാപിക്കുന്നത്. പെര്‍ഫ്യൂം ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഈ സംരംഭം മറ്റു സംരംഭകര്‍ക്കും ഒരു പ്രചോദനമാണ്," റാഷിദ് അല്‍ മതവി പറഞ്ഞു.

ആകര്‍ഷകമായ പേരുകളുള്ള നിരവധി ബ്രാന്‍ഡുകള്‍ കമ്പനി ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു. ദോഹ സ്കൈലൈന്‍, ഹാപ്പി ടച്ച്‌, ഹികായത് ഘരം, അല്‍ ബഹാര്‍, അല്‍ ദന, എലെഗന്റ്റ് എന്നിവയാണ് ചില ബ്രാന്‍ഡുകളുടെ പേരുകള്‍.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പെര്‍ഫ്യൂം മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഖത്തര്‍. ലോകപ്രശസ്ത ബ്രാണ്ടുകളായ ചാനല്‍, ക്രിസ്ത്യന്‍ ഡിയോര്‍ എന്നിവ കീഴടക്കിയ ഖത്തര്‍ മാര്‍ക്കെറ്റിനെ ഉന്നത നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ കൊണ്ട് തിരിച്ചുപിടിക്കാന്‍ തയ്യാറെടുക്കുകയാണ് ദി പെര്‍ഫ്യൂം ഫാക്ടറി.

പെര്‍ഫ്യൂകള്‍ പരസ്പരം മിക്സ് ചെയ്ത് തങ്ങള്‍ക്കിഷ്ടപ്പെട്ട സുഗന്ധം നിര്‍മിക്കാന്‍ കഴിവുള്ളവരാണ് ഖത്തറികള്‍. അതുകൊണ്ട്തന്നെ പെര്‍ഫ്യൂം ഫാക്ടറിയുടെ ബ്രാണ്ടുകളെ ആകാംഷയോടെയാണ് ഖത്തറി ഉപഭോക്താക്കള്‍ കാത്തിരിക്കുന്നത്.

ഖത്തര്‍ ഡിവലപ്മെന്റ്റ് ബാങ്കിന്‍റെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

Comments


Page 1 of 0