എഫ്. സി. സി വനിതാ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     September  17, 2019   Tuesday   10:46:16pm

news
ദ‌ോഹ: ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബിലൂടെ ലഭിക്കുന്ന പ്രയോജനത്തെ പരിചയപ്പെടുത്തുന്നതിനും പുതിയ അംഗങ്ങൾക്ക് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുമായി എഫ് സി സി വനിതാ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് നടത്തിയ ഓപ്പൺ ഹൗസ് സദസ്സിന്റെ നിറ സാന്നിധ്യത്തിൽ ശ്രദ്ധേയമായി.

സ്ഥാപക പ്രസിഡന്റ് അപർണ റെനീഷ് പഠന വിഭാഗത്തിൽ "വാട്ട് ഈസ് ടോസ്റ്റ് മാസ്റ്റേഴ്സ്" എന്ന വിഷയം സദസ്സിന് വിശദീകരിച്ചു കൊടുത്തു. പ്രസിഡന്റ് മുനീറ അബ്ദുല്ല ആഗതർക്ക് ക്ളബ്ബിനെ പരിചയപ്പെടുത്തി സംസാരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ഖത്തറിലെ ഏക വനിതാ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ എഫ് സി സി വനിതാ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിൽ അംഗത്വമെടുക്കുന്നതിനും വിശദ വിവരങ്ങൾക്കുമായി ബന്ധപ്പെടുക: 55282860


Sort by