// // // */
ഈയുഗം ന്യൂസ് ബ്യൂറോ
September 16, 2019 Monday 07:21:16pm
ദോഹ: രാജ്യത്ത് പച്ചക്കറി ഉത്പാദനത്തില്‍ വന്‍വര്‍ധനവ് ഉണ്ടായതായി മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ 78 ടണ്‍ പച്ചക്കറി ഉത്പാദിപ്പിച്ചതായും കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 35 ടണ്‍ മാത്രമായിരുന്നെന്നും മന്ത്രാലയം പറഞ്ഞു.
ഉപരോധത്തിന് ശേഷം സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഉത്പാദനത്തില്‍ വന്‍ വര്‍ധന ഉണ്ടായത്. മറ്റു
ഭക്ഷ്യ മേഖലകളിലും വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ക്ഷീരമേഖലയില്‍ ഇപ്പോള്‍ രാജ്യത്തിന് ആവശ്യമുള്ളതിനേക്കാള്‍ ആറു ശതമാനം കൂടുതല്‍ ഉത്പാദനം നടക്കുന്നുണ്ട്. കോഴിയിറച്ചി ആവശ്യമുള്ളതിന്റെ 124 ശതമാനവും ഫ്രഷ് പച്ചക്കറി ആവശ്യമുള്ളതിന്റെ 27 ശതമാനവും മുട്ട 28 ശതമാനവും മാംസം 18 ശതമാനവും ഉത്പാദിപ്പിക്കുന്നു. രാജ്യത്ത് ഇപ്പോള്‍ 128,798 ഒട്ടകങ്ങളും 40,857 പശുക്കളും ഒരു മില്ല്യനില്‍ അധികം ആടുകളും ഉണ്ട്.