// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
September  15, 2019   Sunday   08:25:03pm

news



whatsapp

ദോഹ: അല്‍ ഖോറില്‍ നിര്‍മിക്കുന്ന അല്‍ ബയ്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായതായും അവസാന മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുപ്രീം കമ്മിറ്റി പറഞ്ഞു.

അതിമനോഹരമായ പുല്‍ത്തകിടികളും മരങ്ങളും ചെറിയ കായലും ഉള്ള സ്റ്റേഡിയത്തിന്റെ ചിത്രം സുപ്രീം കമ്മിറ്റി ഇന്ന് ട്വീറ്റ് ചെയ്തു. 60,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്റ്റേഡിയം പരമ്പരാഗതമായ അറബ് ടെന്റിന്റെ ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ലോക കപ്പില്‍ സെമിഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക.

സ്റ്റേഡിയത്തിലെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ ഇതുപോലൊരു സ്റ്റേഡിയം ഇതിനുമുമ്പ് കണ്ടിട്ടുണ്ടായിരിക്കില്ലെന്നു സുപ്രീം കമ്മിറ്റി വെബ്സൈറ്റില്‍ അറിയിച്ചു.

Comments


Page 1 of 0