2022 ലോക കപ്പ് തയ്യാറെടുപ്പുകള്‍ അമീര്‍ വിലയിരുത്തി

ഈയുഗം ന്യൂസ് ബ്യൂറോ     September  10, 2019   Tuesday   09:50:27pm

news
ദോഹ: 2022 ലോക കപ്പ് നടത്തിപ്പിന്‍റെ ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ്‌ ലെഗസിയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ മെംബര്‍മാരുടെ രണ്ടാമത്തെ യോഗം ഇന്ന് അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അമിരി ദിവാനില്‍ നടന്ന യോഗം ലോക കപ്പിന് ഖത്തര്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ വിശകലനം ചെയ്തു.

ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ്‌ അബ്ദുള്ള ബിന്‍ ഹമദ് അല്‍ താനി, അമീറിന്‍റെ പ്രതിനിധിയും സുപ്രീം കമ്മിറ്റി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനുമായ ഷെയ്ഖ്‌ ജാസിം ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രി ഷെയ്ഖ്‌ അബ്ദുള്ള ബിന്‍ നാസ്സര്‍ ബിന്‍ ഖലിഫ അല്‍ താനി എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ലോക കപ്പ് പദ്ധതികളുടെ പുരോഗതിയും സുരക്ഷാക്രമീകരണങ്ങളും യോഗത്തില്‍ വിലയിരുത്തി. 2022 ഡിസംബറിലാണ് ലോക കപ്പ് നടക്കുക.


Sort by