ഖത്തര്‍-ഇന്ത്യ ഫുട്ബോള്‍ മാച്ചിനുള്ള മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു

ഈയുഗം ന്യൂസ് ബ്യൂറോ     September  09, 2019   Monday   08:21:54pm

news
ദോഹ: നാളെ (ചൊവ്വാഴ്ച) നടക്കുന്ന ഖത്തര്‍-ഇന്ത്യ ഫുട്ബോള്‍ മത്സരം കാണാന്‍ ഇന്ത്യന്‍ കാണികള്‍ക്കായി നീക്കിവെച്ചിരുന്ന മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ ട്വിറ്റെരിലൂടെ അറിയിച്ചു. 2022 ലോക കപ്പിന് വേണ്ടിയുള്ള ഏഷ്യന്‍ ക്വാളിഫയിംഗ് മത്സരത്തിലും 2023 എ.എഫ്.സി ഏഷ്യന്‍ കപ്പ്‌ ചൈന മത്സരത്തിലുമാണ് ഖത്തറും ഇന്ത്യയും ഏറ്റുമുട്ടുക.

എട്ടു ശതമാനം ടിക്കറ്റുകളാണ് ഇന്ത്യന്‍ കാണികള്‍ക്കായി നീക്കിവെച്ചിരുന്നത്. ബാക്കിയുള്ള ടിക്കറ്റുകള്‍ ഖത്തറികള്‍ക്കുള്ളതാണ്. ഇന്ത്യക്കാര്‍ക്കുള്ള മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്ന വിവരം അറിയിച്ചുകൊണ്ട്‌ അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ നോട്ടീസ് പതിപ്പിച്ചതായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ടിക്കറ്റ്‌ പ്രതീക്ഷിച്ച് നിരവധി ആരാധകരാണ് സ്റ്റേഡിയത്തില്‍ കാത്തിരുന്നത്.

നിയമപ്രകാരം ടിക്കെട്ടിന്റെ ഒരു ഭാഗം ദോഹ സന്ദര്‍ശിക്കുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് വേണ്ടി നീക്കിവെക്കണം. പക്ഷേ ഈ ടിക്കെറ്റുകള്‍ മുഴുവനും ആദ്യ ദിവസം തന്നെ വിറ്റുതീര്‍ന്നു. നാളെ വൈകുന്നേരം 7:30 ന് നടക്കുന്ന മത്സരം കാണാനുള്ള കാണികളുടെ അഭൂതപൂര്‍വമായ താല്പര്യമാണിത് കാണിക്കുന്നത് എന്ന് ക്യൂ,എഫ്.എ അധികൃതര്‍ അറിയിച്ചു.


Sort by