ഇന്ത്യന്‍ എംബസി പ്രവര്‍ത്തന സമയം മാറ്റി

ഈയുഗം ന്യൂസ് ബ്യൂറോ     September  05, 2019   Thursday   11:16:12am

news
ദോഹ: ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയം മാറ്റിയതായി എംബസി അറിയിച്ചു. പുതിയ പ്രവര്‍ത്തന സമയം സെപ്റ്റംബര്‍ എട്ട് മുതല്‍ പ്രാബല്യത്തില്‍ വരും.

എംബസി ഓഫീസുകളുടെ പൊതുവായ പ്രവര്‍ത്തന സമയം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 വരെയായിരിക്കും. ഒരു മണി മുതല്‍ 1.30 വരെയായിരിക്കും ലഞ്ച് ടൈം.

കോണ്‍സുലര്‍ വിഭാഗത്തിന്‍റെ പ്രവര്‍ത്തന സമയം രാവിലെ 9.15 മുതല്‍ ഉച്ചക്ക് 12.30 വരെയായിരിക്കും. ഈ സമയത്ത് വ്യത്യസ്ത കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. വൈകുന്നേരം നാല് മണി മുതല്‍ 05.15 മണി വരെയായിരിക്കും ഡോകുമെന്റുകളും കോണ്‍സുലര്‍ സേവനങ്ങളും കൈപറ്റാനുള്ള സമയം.

സമൂഹ മാധ്യമങ്ങളിലൂടെയാണ് എംബസി പുതിയ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചത്.


Sort by