എയര്‍ ഇന്ത്യ ദോഹ-ഡല്‍ഹി സര്‍വീസ് തുടങ്ങും

ഈയുഗം ന്യൂസ് ബ്യൂറോ     September  04, 2019   Wednesday   07:46:52pm

news
ദോഹ: ഇന്ത്യയിലെ ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യ ഡല്‍ഹിയില്‍ നിന്നും ദോഹയിലേക്ക് സര്‍വീസ് തുടങ്ങും.

വിന്‍റര്‍ ഷെഡ്യൂള്‍ പ്രകാരം പ്രഖ്യാപിച്ച പുതിയ സര്‍വീസ് ഒക്ടോബര്‍ 29 ന് തുടങ്ങി മാര്‍ച്ച്‌ 2020 വരെ തുടരുമെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആഴ്ചയില്‍ നാല് ഫ്ലൈറ്റുകള്‍ ഉണ്ടായിരിക്കും. മാര്‍ച്ചിനു ശേഷം സര്‍വീസ് തുടരുമോ എന്ന കാര്യം വ്യക്തമല്ല. പക്ഷേ ഡല്‍ഹിയിലേക്ക് മാത്രമായിരിക്കും സര്‍വീസ് നടത്തുക.

ഒക്ടോബര്‍ 29, 2019 മുതല്‍ മാര്‍ച്ച്‌ 28, 2020 വരെയുള്ള ബൂകിംഗ് എയര്‍ലൈന്‍ വെബ്സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്. ചൊവ്വ, വ്യാഴം, ശനി, വെള്ളി എന്നീ ദിവസങ്ങളിലാണ് സര്‍വീസ്.

ബജറ്റ് എയര്‍ലൈന്‍ ആയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ദോഹയില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്.


Sort by