സെപ്റ്റംബറില്‍ പെട്രോള്‍, ഡീസല്‍ വില കുറയും

ഈയുഗം ന്യൂസ് ബ്യൂറോ     August  31, 2019   Saturday   01:29:49pm

news
ദോഹ: സെപ്റ്റംബര്‍ മാസം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് അഞ്ചു മുതല്‍ പത്ത് ദിര്‍ഹം വരെ കുറയുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു.

പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 1.70 റിയാല്‍ ആയിരിക്കും. ഓഗസ്റ്റ്‌ മാസത്തേക്കാള്‍ 10 ദിര്‍ഹം കുറവാണിത്. സൂപ്പര്‍ പെട്രോള്‍ വില ലിറ്ററിന് 1.90 റിയാലില്‍ നിന്നും 1.80 റിയാല്‍ ആകും.

ഡീസല്‍ വില ലിറ്ററിന് അഞ്ചു ദിര്‍ഹം കുറഞ്ഞ് 1.85 റിയാല്‍ ആയി.

ഖത്തര്‍ പെട്രോളിയം കഴിഞ്ഞ മാസം (ഓഗസ്റ്റ്‌) പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു.


Sort by