// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
August  28, 2019   Wednesday   07:55:25pm

news



whatsapp

ദോഹ: അല്‍ ബിദ പാര്‍ക്കിലുള്ള ബാര്‍ബിക്ക്യൂ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഇനി വാടക നല്‍കേണ്ടിവരും.

സെപ്റ്റംബര്‍ ഒന്ന് (ഞായറാഴ്ച) മുതല്‍ ഫീസ്‌ ആയി 50 റിയാല്‍ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചതായി ദി പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്‌ ചെയ്തു. നാല് മണിക്കൂറിനായിരിക്കും ഈ ചാര്‍ജ്. മാത്രമല്ല സന്ദര്‍ശകര്‍ക്ക് നേരത്തെ ബുക്ക്‌ ചെയ്യുകയും ചെയ്യാം.

ഡെബിറ്റ് കാര്‍ഡ്‌-ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി മാത്രമേ പണം സ്വീകരിക്കുകയുള്ളൂ. കാഷ് സ്വീകരിക്കുന്നതല്ല.

മുന്‍കൂട്ടി ബുക്ക്‌ ചെയ്യാന്‍ പാര്‍ക്കിലുള ഓഫീസ് സന്ദര്‍ശിക്കണം. ഫോണ്‍ ചെയ്ത് സ്ഥലം റിസര്‍വ് ചെയ്യുകയും ചെയ്യാം. ടിക്കറ്റ്‌ എടുത്തവര്‍ സെക്യൂരിട്ടി ഉദ്യോഗസ്ഥര്‍ക്ക് ഇന്‍വോയിസ്‌ കാണിക്കണം.

Comments


Page 1 of 0