// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
August  25, 2019   Sunday   07:37:19pm

news



whatsapp

ദോഹ: കഴിഞ്ഞ നാല് വര്‍ഷത്തില്‍ മൊവാസലാത്ത് ബസ്‌ സര്‍വീസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായതായി ഗതാഗത മന്ത്രാലയം.

കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചതും നിലവിലുള്ള സര്‍വിസുകള്‍ കൂടുതല്‍ നവീകരിച്ചതുമാണ് കൂടുതല്‍ ആളുകള്‍ ബസ്‌ സര്‍വീസ് ഉപയോഗിക്കാന്‍ കാരണമെന്ന് മന്ത്രാലയം അറിയിച്ചു. 2015 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് യാത്രക്കാരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായത്. എയര്‍പോര്‍ട്ട് റൂട്ടിലാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്.

അല്‍ ഖോര്‍, പേള്‍ ഖത്തര്‍, മതാര്‍ അല്‍ ഖദീം, ഇന്‍ഡസ്ട്രിയല്‍ ഏരിയ, വെസ്റ്റ് ബേ അഞ്ചു എന്നീ സ്ഥലങ്ങളില്‍നിന്നും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മൊവാസലാത്ത് പുതിയ സര്‍വിസുകള്‍ തുടങ്ങി.

ഇതിന്‍റെ ഫലമായി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ധനവുണ്ടാവുകയും 2017 മായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മില്ല്യനിലധികം യാത്രക്കാര്‍ എയര്‍പോര്‍ട്ട് സര്‍വീസ് ഉപയോഗിക്കുകയും ചെയ്തു.

കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുമെന്നും കൂടുതല്‍ ബസ്‌ സ്റ്റോപ്പുകള്‍ സ്ഥാപിക്കുമെന്നും 627 പുതിയ ഇലക്ട്രിക്‌ ബസ്സുകള്‍ ഇറക്കുമതി ചെയ്യുമെന്നും മൊവാസലാത്ത് അറിയിച്ചു.

ദോഹ മെട്രോ സ്റ്റേഷനുകളിലേക്ക് ആളുകളെ എത്തിക്കാന്‍ 24 റൂട്ടുകളില്‍ ഫീഡര്‍ ബസ്‌ സര്‍വീസ് നടത്തുന്നുണ്ട്. മറ്റു മെട്രോ സ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ 25 റൂട്ടുകളില്‍ കൂടി ഫീഡര്‍ ബസ്‌ സര്‍വീസുകള്‍ ആരംഭിക്കും. ഇവയില്‍ പത്തെണ്ണം ഗ്രീന്‍ ലൈനിലും 15 എണ്ണം ഗോള്‍ഡ്‌ ലൈനിലും ആയിരിക്കും.

Comments


Page 1 of 0