// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
August  24, 2019   Saturday   09:45:39pm

news

സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് അറസ്ടിലായ ഏഷ്യക്കാര്‍.



whatsapp

ദോഹ: രാജ്യത്തുനിന്നും സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എഴു ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മറ്റു പദാര്‍ഥങ്ങള്‍ ചേര്‍ത്ത് പൌഡര്‍ രൂപത്തിലാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് എന്ന് നോര്‍ത്ത് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

അറസ്റ്റ് ചെയ്തവരുടെ താമസ സ്ഥലത്തും വാഹനങ്ങളിലും നടത്തിയ പരിശോധനയില്‍ ഒരു മില്ല്യന്‍ റിയാല്‍ വില വരുന്ന സ്വര്‍ണവും പണവും പിടിച്ചെടുത്തു. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Comments


Page 1 of 0