// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
August  14, 2019   Wednesday   06:03:40pm

news



whatsapp

ദോഹ: അറബിക് സ്കൂളുകളുടെ പുതിയ അധ്യയന വര്‍ഷം ഓഗസ്റ്റ്‌ 25 ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായും അധ്യാപകരും മറ്റു ജീവനക്കാരും ഓഗസ്റ്റ്‌ 20 മുതല്‍ ജോലിക്ക് ഹാജരാകുമെന്നും മന്ത്രാലയം പറഞ്ഞു.

അല്‍ വക്ര, മൈതര്‍, അല്‍ ഖീസ, ഓള്‍ഡ്‌ എയര്‍പോര്‍ട്ട്, അല്‍ മനസീര്‍ എന്നീ സ്ഥലങ്ങളില്‍ ഈ വര്‍ഷം അഞ്ചു പുതിയ സ്കൂളുകള്‍ തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഇബ്രാഹിം ബിന്‍ സലെഹ് അല്‍ നുഐമി അറിയിച്ചു. ആദ്യ ദിവസം തന്നെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും.

Comments


Page 1 of 0