// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
August  13, 2019   Tuesday   06:12:36pm

news



whatsapp

ദോഹ: ഓഗസ്റ്റ്‌ 15 മുതല്‍ ഒക്ടോബര്‍ 15 വരെ കടലില്‍ കിങ്ങ്ഫിഷ് (അയക്കൂറ) പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായി മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം ട്വിറ്റെറിലൂടെ അറിയിച്ചു.

കടലിലുള്ള കിങ്ങ്ഫിഷ് സമ്പത്ത് സംരക്ഷിക്കാനാണ് നടപടി. വല ഉപയോഗിച്ച് ഈ മത്സ്യം പിടിക്കരുതെന്നും എന്നാല്‍ ചൂണ്ട ഉപയോഗിച്ച് പിടിക്കാമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

നിരോധനം നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് സ്വീകരിക്കും. എല്ലാ വര്‍ഷവും ഈ രണ്ടു മാസങ്ങളില്‍ ഈ നിരോധനം മന്ത്രാലയം നടപ്പിലാക്കാറുണ്ട്.

Comments


Page 1 of 0