കാശ്മീര്‍ സന്ദര്‍ശിക്കരുതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം

ഈയുഗം ന്യൂസ് ബ്യൂറോ     August  08, 2019   Thursday   09:23:24pm

news
ദോഹ: ജമ്മു-കാശ്മീര്‍ സന്ദര്‍ശിക്കരുതെന്നും ആ മേഖലയിലുള്ള ഖത്തര്‍ പൗരന്മാര്‍ ഉടന്‍ അവിടെനിന്നും പുറപ്പെടണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.

ജമ്മു-കാശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പരിഗണിച്ചാണ് ഖത്തറിന്റെ മുന്നറിയിപ്പ്.

എന്തെങ്കിലും ആവശ്യം വന്നാല്‍ ഇന്ത്യയിലുള്ള ഖത്തര്‍ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കാശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ ഗവണ്മെന്റ് എടുത്തുകളഞ്ഞതിന്റെ ശേഷം കാശ്മീര്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.


Sort by