// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
August  03, 2019   Saturday   01:27:02pm

news



whatsapp

ലണ്ടന്‍: ഖത്തറിനെതിരെ വ്യാജപ്രചാരണം നടത്താന്‍ വ്യാജ അക്കൗണ്ടുകളുടെയും പേജുകളുടെയും ഒരു ശ്രുംഖല തന്നെ ഫേസ്ബുക്കില്‍ സൗദി അറേബ്യ തുടങ്ങിയതായും ഇവയെല്ലാം നീക്കംചെയ്തതായും ഫേസ്ബുക്ക്‌ അറിയിച്ചു.

ഒരു ഗവണ്മെന്റ് നേരിട്ട് ഇത്തരം വ്യാജ അക്കൗണ്ടുകളും പേജുകളും തുടങ്ങുന്നത് അപൂര്‍വമാണെന്നും ഫേസ്ബുക്ക്‌ പറഞ്ഞു

സൗദി ഗവണ്മെന്റുമായി അടുത്ത ബന്ധമുള്ളവരുടെ ആശീര്‍വാദത്തോടെ 350 വ്യാജ അക്കൗണ്ടുകളും പേജുകളുമാണ് ഖത്തരിനെതിരെ തുടങ്ങിയത്. പതിനാലു ലക്ഷം ഫോളോവേര്സ് ഇവയില്‍ ഉണ്ടായിരുന്നു. വ്യാജ അക്കൗണ്ടുകള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് ഫേസ്ബുക്കിന്‍റെ നീക്കം.

ഫേസ്ബുക്ക്, ട്വിറ്റെര്‍, ഗൂഗിള്‍, യുട്യൂബ് എന്നിവ ഉപയോഗിച്ച് മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങള്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതായും ഫേസ്ബുക്ക് പറഞ്ഞു. "ഇതിനുപിറകില്‍ പ്രവര്‍ത്തിച്ച വ്യക്തികള്‍ സൗദി ഗവണ്മെന്ടുമായി അടുത്ത ബന്ധമുള്ളവരാണ്," ഫേസ്ബുക്ക്‌ സൈബര്‍ സുരക്ഷാ വിഭാഗം മേധാവി നതാനിയല്‍ ഗ്ലെയ്ക്കാര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് ഈ അക്കൌണ്ടുകളില്‍ ഭൂരിഭാഗവും ഉണ്ടാക്കിയത്. ഇവയില്‍ 90 ശതമാനം പോസ്റ്റുകളും അറബിയിലാണ്. അതേസമയം ഫേസ്ബുക്കിന്റെ ആരോപണത്തെ സൗദി നിഷേധിച്ചു.

Comments


Page 1 of 0