// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  30, 2019   Tuesday   08:43:52pm

news

പ്രിന്‍സസ് ഹയ



whatsapp

ലണ്ടന്‍: കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ദുബായ് ഭരണാധികാരി ഷെയ്ഖ്‌ മുഹമ്മദും അദ്ദേഹത്തിന്റെ ഭാര്യ പ്രിന്‍സസ് ഹയയും ലണ്ടന്‍ കോടതിയില്‍ ഇന്ന് നിയമയുദ്ധം ആരഭിച്ചു.

ഭര്‍ത്താവില്‍ നിന്നും പീഡനം ആരോപിച്ച് ദുബായില്‍ നിന്നും ലണ്ടനിലേക്ക് പ്രിന്‍സസ് ഹയ രക്ഷപ്പെട്ട വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയില്ലെങ്കിലും ഇരുവരും രണ്ട് മക്കളുടെ അവകാശത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ട് മക്കളും ഇപ്പോള്‍ അമ്മയുടെ കൂടെ ലണ്ടനിലാണ്.

ആദ്യ ദിവസമായ ഇന്ന് വാദം നടന്നപ്പോള്‍ പ്രിന്‍സസ് ഹയ കോടതിയില്‍ ഹാജരായി. കേസ് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആദ്യം മാധ്യമങ്ങള്‍ക്ക് അനുവാദം നല്‍കിയില്ലെങ്കിലും പിന്നീട് ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ തീരുമാനം ചോദ്യം ചെയ്തതിന് ശേഷം ഭാഗികമായി അനുവാദം നല്‍കി.

എഴുപത് വയസ്സുള്ള ഷെയ്ഖ്‌ മുഹമ്മദും 45 വയസ്സുള്ള ഹയയും തമ്മിലുള്ള വിവാഹം നടന്നത് 2004 ലാണ്. ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയുടെ സഹോദരിയായ ഹയ ദുബായ് ഭരണാധികാരിയുടെ ആറാമത്തെ ഭാര്യയാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഓക്സ്ഫോര്‍ഡ് യൂണിവേര്‍‌സിറ്റിയില്‍ നിന്നും ഫിലോസഫിയിലും എകണോമിക്സിലും പഠനം പൂര്‍ത്തിയാക്കിയ ഹയക്ക് ബ്രിട്ടീഷ്‌ രാജകുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. ലണ്ടനില്‍ 85 മില്ല്യന്‍ പൗണ്ട് വിലവരുന്ന വീടുമുണ്ട്.

കോടതിക്ക് പുറത്ത് ഷെയ്ഖ്‌ മുഹമ്മദിനെതിരെ ചിലര്‍ പ്രതിഷേധിച്ചു. കേസിന്‍റെ വാദം വരും ദിവസങ്ങളില്‍ തുടരും.

Comments


Page 1 of 0