// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  29, 2019   Monday   07:41:43pm

news

അമീരി എയര്‍ ഫോഴ്സ് വിമാനം.



whatsapp

ലണ്ടന്‍: നാറ്റോയുടെ 70 ആം വാര്‍ഷികത്തോടനുബന്ധിച്ച് ബ്രിട്ടനില്‍ നടന്ന സൈനികാഭ്യാസത്തില്‍ അമീരി എയര്‍ ഫോഴ്സ് പങ്കെടുത്തതായി ഖത്തര്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.

നാറ്റോ രാജ്യങ്ങളില്‍ നിന്നും സഖ്യരാജ്യങ്ങളില്‍ നിന്നുമായി 245 യുദ്ധ വിമാനങ്ങളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. മാത്രമല്ല ഉന്നത നാറ്റോ ഉദ്യോഗസ്ഥരും സൈനിക മേധാവികളും ചടങ്ങില്‍ പങ്കെടുത്തു.

അമീരി എയര്‍ ഫോര്‍സില്‍ നിന്ന് ഒരു സുപ്രധാന യാത്രാ വിമാനമടക്കം C17 ഗ്ലോബ് മാസ്റ്റര്‍, C-130/J-30 സൂപ്പര്‍ ഹെര്‍ക്കുലിസ് എന്നീ വിമാനങ്ങളാണ് പങ്കെടുത്തത്. ഈ വിഭാഗത്തില്‍ ഏറ്റവും നല്ല വിമാനത്തിനുള്ള ഒന്നാം സ്ഥാനം ഖത്തറിന് ലഭിച്ചു. വിമാനങ്ങള്‍ സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതായി ക്യൂ.എന്‍.എ റിപ്പോര്‍ട്ട്‌ പറയുന്നു.

Comments


Page 1 of 0