// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  27, 2019   Saturday   06:46:49pm

news



whatsapp

ദോഹ: ബ്രിട്ടീഷ്‌ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത് മൂലം മേഖലയില്‍ ഉണ്ടായ സംഘര്‍ഷം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി ഒമാന്‍. ഒമാന്‍ മധ്യസ്ഥശ്രമങ്ങള്‍ ആരംഭിച്ചതായുള്ള വാര്‍ത്ത ഇറാന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

ഇതിന്‍റെ ഭാഗമായി ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുള്ളയും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫും ടെഹ്‌റാനില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി.

ഇറാനും പാശ്ചാത്യന്‍ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇതിനുമുമ്പും ഒമാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ചിലതെല്ലാം വിജയം കണ്ടിട്ടുണ്ടെന്നും ഇറാന്‍ ന്യൂസ്‌ ഏജന്‍സി പറഞ്ഞു.

ഇറാന്‍റെ ഒരു എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വെച്ച് ജൂലൈ നാലിന് ബ്രിട്ടണ്‍ പിടിച്ചെടുത്തതിന്റെ പ്രതികാരമായി ബ്രിട്ടന്‍റെ എണ്ണക്കപ്പല്‍ രണ്ടാഴ്ച്ചക്ക് ശേഷം ഇറാനും പിടിച്ചെടുത്തിരുന്നു.

പിടിച്ചെടുത്ത കപ്പലിലെ 12 ഇന്ത്യക്കാരില്‍ ഒന്‍പതു പേരെ ഇറാന്‍ ഇന്നലെ മോചിപ്പിച്ചിരുന്നു. അതേസമയം കപ്പല്‍ പ്രതിസന്ധി ഒരു ഏറ്റുമുട്ടലിലേക്ക് നയിക്കാനുള്ള സാധ്യത മങ്ങി.

Comments


   https://товаромания.рф/index.php?cat=203643 - Душевые трапы и решётки

Page 1 of 1