// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  25, 2019   Thursday   04:02:51pm

news



whatsapp

ദോഹ: കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്ത് 1,700 പുതിയ വില്ലകളും ഫ്ലാറ്റുകളും വാടകക്ക് നല്‍കാന്‍ തയ്യാറായതായി റിയല്‍ എസ്റ്റേറ്റ്‌ റിസര്‍ച്ച് കമ്പനിയുടെ പഠന റിപ്പോര്‍ട്ട് .ഏപ്രില്‍, മെയ്‌, ജൂണ്‍ മാസങ്ങളിലെ കണക്കാണിത്.

മാത്രമല്ല ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും വില്ലകളും ഫ്ലാറ്റുകളും അടക്കം 9,000 പുതിയ താമസ യൂണിറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് വാല്യൂസ്ട്രാറ്റ് അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ തയ്യാറായ അപ്പാര്‍ട്ട്മെന്ടുകളില്‍ 1,500 യൂണിറ്റുകള്‍ ദി പേള്‍, ലുസൈല്‍, ഫരീജ് ബിന്‍ മഹമൂദ്‌, ഓള്‍ഡ്‌ ഘാനിം, ഫരീജ് അബ്ദുല്‍ അസീസ്‌, മുശൈരിബ്, അല്‍ ദഫന എന്നീ സ്ഥലങ്ങളിലാണ്. അല്‍ ഖീസ, അല്‍ വജ്ബ, ഉം സലാല്‍ അലി, ദി പേള്‍ എന്നീ സ്ഥലങ്ങളില്‍ 200 വില്ലകളുടെയും പണി പൂര്‍ത്തിയായി.

ഈ വര്‍ഷം അവസാനം പൂര്ത്തിയാകാനിരിക്കുന്ന 9,000 താമസ യൂണിറ്റുകളുടെ 35 ശതമാനം ലുസൈലിലും 35 ശതമാനം ദി പേളിലും ബാക്കിയുള്ളവ ഫരീജ് ബിന്‍ മഹമൂദ്, നുഐജ, മുശൈരിബ്, ഒനൈസ, അല്‍ ദഫന, അല്‍ സദ്ദ്, ഐന്‍ ഖാലിദ്‌, അല്‍ ഖോര്‍, അബൂ ഹമൂര്‍ എന്നീ സ്ഥലങ്ങളിലുമായിരിക്കും.

പല സ്ഥലങ്ങളിലും വാടക കുറഞ്ഞതായും വാല്യൂസ്ട്രാറ്റ് റിപ്പോര്‍ട്ട്‌ പറഞ്ഞു. അല്‍ വക്ര, ഓള്‍ഡ്‌ എയര്‍പോര്‍ട്ട്, നജ്മ, അല്‍ മന്‍സൂറ എന്നീ സ്ഥലങ്ങളില്‍ വാടക 13 ശതമാനം വരെ കുറഞ്ഞു. വില്ലകളുടെയും വാടക കുറഞ്ഞു.

Comments


Page 1 of 0