// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  18, 2019   Thursday   08:50:21pm

news



whatsapp

ദോഹ: അനധികൃതമായി എണ്ണ കടത്തുകയായിരുന്ന ഒരു വിദേശരാജ്യത്തിന്‍റെ എണ്ണക്കപ്പല്‍ തടഞ്ഞുവെച്ചതായും അതിലെ 12 ജീവനക്കാരെ അറസ്റ്റ് ചെയ്തതായും ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കപ്പല്‍ ഏതു രാജ്യത്തിന്റെതാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.

"ഒരു മില്ല്യന്‍ ലിറ്റര്‍ എണ്ണ കടത്തുകയായിരുന്ന കപ്പല്‍ പേര്‍ഷ്യന്‍ സമുദ്രത്തില്‍ നിന്നും ഞങ്ങള്‍ പിടിച്ചെടുത്തു," ഇറാന്‍ ടി.വി. പറഞ്ഞു. "കപ്പല്‍ അപകടത്തിലാണെന്ന സന്ദേശം ലഭിച്ചപ്പോള്‍ അതിനെ ഇറാന്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുവന്നു. ശേഷം നടത്തിയ പരിശോധനയില്‍ എണ്ണ കള്ളക്കടത്ത് നടത്തുകയാണെന്ന് മനസ്സിലായി. പിന്നീട് കോടതിയുടെ ഉത്തരവ് പ്രകാരം കപ്പല്‍ പിടിച്ചെടുത്തു."

അതേസമയം ഇറാന്‍ പിടിച്ചെടുത്തത് ഹോര്‍മുസ് കടലിടുക്കില്‍ കാണാതായ പനാമയുടെ കപ്പലാണെന്ന് ചില വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കപ്പലില്‍ ഉണ്ടായിരുന്നത് യൂ.എ.ഇ യുടെ എണ്ണയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ജിബ്രാള്‍ടര്‍ കടലിടുക്കില്‍ വെച്ച് ഇറാന്‍റെ ഒരു എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തിതിനുള്ള പ്രതികാരമായാണ് ഇറാന്‍റെ നടപടി എന്ന് വിലയിരുത്തപ്പെടുന്നു. കപ്പല്‍ വിട്ടുനല്കിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ നിയമം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുകയാണെന്ന് ആരോപിച്ചാണ് ബ്രിട്ടന്‍ ഇറാന്‍റെ കപ്പല്‍ പിടിച്ചെടുത്തത്.

ഇറാന്‍റെ നടപടി മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിക്കും.

Comments


Page 1 of 0