// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  17, 2019   Wednesday   08:37:01pm

news

ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്ത മത്ര മിസൈല്‍.



whatsapp

ദോഹ: ഇറ്റലിയിലെ ഒരു വലതുപക്ഷ, നാസി പാര്‍ട്ടിയുടെ ഓഫീസില്‍ നടത്തിയ റൈഡില്‍ പിടിച്ചെടുത്ത നിരവധി ആയുധങ്ങളില്‍ ഖത്തറില്‍ നിന്നുള്ള ഒരു മിസൈലും ഉള്‍പ്പെട്ടതായി ഇറ്റാലിയന്‍ പോലീസ് പറഞ്ഞു. ഖത്തര്‍ സൈന്യം ഉപയോഗിച്ചിരുന്ന ഫ്രാന്‍സില്‍ നിര്‍മിച്ച മത്ര മിസൈല്‍ ആണ് പോലീസ് പിടിച്ചെടുത്തത്. 37 കിലോമീറ്റര്‍ പരിധിയുള്ള മത്ര ഒരു ഇടത്തരം മിസൈല്‍ ആണ്.

അതേസമയം പിടിച്ചെടുത്ത മിസൈല്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ മറ്റൊരു രാജ്യത്തിന് വിറ്റതാണെന്ന് വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും രാജ്യത്തിന്‍റെ പേര് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ഖത്തര്‍ പറഞ്ഞു.

"ഖത്തര്‍ ഉപയോഗിച്ച മിസൈല്‍ ഒരു വലതുപക്ഷ പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുത്തു എന്ന വാര്‍ത്ത ആശങ്കയോടെയാണ് ഞങ്ങള്‍ കാണുന്നത്. പ്രാരംഭ അന്വേഷണത്തില്‍ മനസ്സിലായത്‌ ഇത് 1994 ല്‍ ഞങ്ങള്‍ മറ്റൊരു സൗഹൃദ രാജ്യത്തിനു വിറ്റ 40 മത്ര സൂപ്പര്‍ 530 മിസൈലുകളില്‍ ഉള്‍പ്പെടുന്നു എന്നതാണ്. ഇറ്റലിയുമായി സഹകരിച്ചു അന്വേഷണം നടത്തിവരികയാണ്. എങ്ങിനെ ഇത് ഒരു വലതുപക്ഷ പാര്‍ട്ടിയുടെ കൈകളിലെത്തി എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു," വിദേശകാര്യ മന്ത്രാലയ വക്താവ് ലുലുവ അല്‍ ഖാതിര്‍ പറഞ്ഞു.

നാസി അനുകൂല പാര്‍ട്ടിയുടെ ഓഫീസില്‍ നടത്തിയ റൈഡില്‍ മറ്റു നിരവധി ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. മിസൈല്‍ വില്പന നടത്താന്‍ വാട്ട്‌സ് ആപ്പില്‍ ഫോട്ടോ നല്‍കിയത് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ അന്വേഷണം തുടങ്ങിയത്. 529,000 ഡോളറിനാണ് മിസൈല്‍ വില്പനയ്ക്ക് വെച്ചിരുന്നത്.

Comments


Page 1 of 0