// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  15, 2019   Monday   04:14:32pm

news



whatsapp

ദോഹ: ട്രാഫിക് നിയമലംഘനത്തിന്‍റെ പേരില്‍ ചുമത്തപ്പെട്ട പിഴ ശരിയല്ലെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഇനി ഇക്കാര്യം ഔദ്യോഗികമായി പരാതിപ്പെടാം. ഇതിനായുള്ള മെട്രാഷ് സര്‍വീസ് ആരംഭിച്ചതായി ട്രാഫിക്‌ വിഭാഗം അറിയിച്ചു.

രണ്ട് പുതിയ സേവനങ്ങള്‍ മെട്രാഷ് 2 വില്‍ ചേര്‍ത്തതായി ട്രാഫിക്‌ വിഭാഗം അറിയിച്ചു. ഒന്ന്, നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ നിങ്ങള്‍ക്ക് അപ്പീല്‍ നല്‍കാം. രണ്ടാമതായി, ട്രാഫിക് നിയമലംഘനങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കാം.

നിയമലംഘനം രേഖപ്പെടുത്തിയ ദിവസം മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ പരാതി അല്ലെങ്കില്‍ എതിര്‍പ്പ് ഫയല്‍ ചെയ്യണം. പോലീസ് നേരിട്ടെത്തിയോ സ്പീഡ് റഡാര്‍ വഴിയോ ക്യാമറയിലൂടെയോ ലഭിച്ച നിയമലംഘനങ്ങള്‍ക്കും പിഴകള്‍ക്കും എതിരെ നിങ്ങള്‍ക്ക് അപ്പീല്‍ നല്‍കാം. ഒരു പ്രാവശ്യം മാത്രമാണ് അപ്പീല്‍ ചെയ്യാനുള്ള അവസരം ലഭിക്കുക. ഫൈന്‍ അടച്ചാല്‍ പിന്നീട് അപ്പീലിനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.

മേട്രാഷില്‍ പരാതി നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ എസ്.എം..എസ് വഴി മറുപടി ലഭിക്കും. അന്വേഷണത്തില്‍ നിങ്ങളുടെ പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ നിയമലംഘനം നീക്കം ചെയ്യും.

അതുപോലെ പൊതുനിരത്തില്‍ നിയമലംഘനം നിങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ വാഹാനത്തിന്റെ നമ്പര്‍, സ്ഥലം, സമയം എന്നിവ അടക്കം മേട്രാഷില്‍ അറിയിക്കാവുന്നതാണ്. പക്ഷേ ട്രാഫിക് പോലീസ് അന്വേഷണം നടത്തിയതിനു ശേഷം മാത്രമാണ് നിങ്ങള്‍ പരാതിപ്പെട്ട വാഹനത്തിനെതിരെ നടപടി എടുക്കുക.

Comments


Page 1 of 0