// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  13, 2019   Saturday   01:44:22pm

news



whatsapp

ദോഹ: വേനല്‍ തൊഴില്‍ നിയമം ലംഘിച്ചതിന് 97 കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയതായി തൊഴില്‍, സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു. തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 11:30 മണി മുതല്‍ 3 മണി വരെ നിര്‍ബന്ധമായും വിശ്രമം നല്‍കണമെന്ന നിയമം ലംഘിച്ചതിനാണ് നടപടി.

നിയമം ലംഘിച്ച കമ്പനികളോട് മൂന്നു ദിവസം ജോലിസ്ഥലം അടച്ചിടാന്‍ മന്ത്രാലയം ഉത്തരവിട്ടു. നിര്‍മാണ, അഗ്രിക്കള്‍ച്ചറല്‍, വ്യവസായ മേഖലയിലെ കമ്പനികള്‍ നിയമ ലംഘകരില്‍ ഉള്‍പ്പെടും.

കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന കര്‍ശനമാക്കിയതായി മന്ത്രാലയം അറിയിച്ചു.

Comments


Page 1 of 0