ട്രാം രൂപത്തിലുള്ള ഗതാഗത സംവിധാനം ഖത്തറില്‍ പരീക്ഷിക്കും

ഈയുഗം ന്യൂസ് ബ്യൂറോ     July  10, 2019   Wednesday   08:23:00pm

news
ദോഹ: ഗതാഗത രംഗത്ത് നൂതനപരിഷ്കാരമായ ബസ്സിന്റെയും ട്രാമിന്റെയും ഘടന ഏകോപിപ്പിക്കുന്ന ആര്‍ട്ട്‌ (Automatic Rapid Transit ART) ഖത്തറിലെ റോഡുകളില്‍ പരീക്ഷിക്കുമെന്ന് ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. അല്‍ ഖോര്‍ എക്സ്പ്രസ്സ്‌വേയിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍ട്ട്‌ ഓടിക്കുക.

ആധുനികവും പരിസ്ഥിതിക്ക് അനുയോജ്യവുമായ ആര്‍ട്ട്‌ ചൈനയിലാണ് നിര്‍മിക്കുന്നത്. ചൈനയ്ക്കു പുറത്തു ഇത് പരീക്ഷിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായിരിക്കും ഖത്തര്‍.

റോഡിലൂടെ ഓടുന്ന മെട്രോയുടെ ഘടനയുള്ള ആര്‍ട്ട്‌ ഇലക്ട്രിക്‌-മെക്കാനിക്കല്‍ സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക.

അടുത്തയാഴ്ച മുതല്‍ അല്‍ ഖോര്‍ എക്സ്പ്രസ്സ്‌വേയില്‍ പരീക്ഷണാര്‍ത്ഥം ആര്‍ട്ട്‌ ഓടും. ഖത്തരിന്റെ കാലാവസ്ഥക്ക് അനുയോജ്യമെന്ന് കണ്ടാല്‍ രാജ്യത്തിന്‍റെ ഗതാഗത ശൃംഖലയുടെ ഭാഗമായി ഇത് മാറും.

ലോകകപ്പ് സമയത്ത് സന്ദര്‍ശകര്‍ക്കും കാണികള്‍ക്കും ഉന്നത നിലവാരമുള്ളതും വേഗതയുമുള്ള ട്രാന്‍സ്പോര്‍ട്ട് സര്‍വിസ് നല്‍കുക എന്നതാണ് മന്ത്രാലയത്തിന്‍റെ ലക്ഷ്യം.


Sort by