ഖത്തര്‍ യുദ്ധ പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

ഈയുഗം ന്യൂസ് ബ്യൂറോ     July  10, 2019   Wednesday   11:01:35am

news
ദോഹ: ഖത്തര്‍ വായുസേനയുടെ രണ്ടു വിമാനങ്ങള്‍ പരിശീലനപ്പറക്കലിനിടെ കൂട്ടിയിടിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട്‌ ചെയ്തു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. രണ്ട് വിമാനത്തിലെയും പൈലറ്റുമാര്‍ സുരക്ഷിതമായി താഴെയിറങ്ങി.

ഇന്ന് (ബുധനാഴ്ച്) ട്വിറ്റെര്‍ അക്കൗണ്ടിലൂടെയാണ് പ്രതിരോധ മന്ത്രാലയം അപകടത്തെക്കുറിച്ച് അറിയിച്ചത്. അപകടം എപ്പോള്‍ എവിടെവെച്ച് സംഭവിച്ചു എന്ന് വ്യക്തമാക്കിയിട്ടില്ല.

"പരിശീലനപ്പറക്കലിനിടെ രണ്ട് പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ചു. രക്ഷപ്പെടുന്ന സീറ്റ്‌ ഉപയോഗിച്ച് രണ്ടു പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടു," പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


Sort by