ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ന്യൂറോളജി ശിൽപ്പശാല സംഘടിപ്പിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     July  09, 2019   Tuesday   10:22:38pm

news
ദോഹ: ഏഷ്യയിലെ സ്വകാര്യ ആരോഗ്യപരിപാലന രംഗത്തെ അതികായകരായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ഭാഗമായ ആസ്റ്റർ ഖത്തർ, ന്യൂറോസയൻസിലെ നൂതനമേഖലകളെ കുറിച്ച് ഡോക്ടർമാർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്റർ മെഡിക്കൽ സെന്ററുകളിലേയും ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റലിലേയും ഡോക്ടർമാർക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ന്യൂറോസർജൻമാരിൽ ഒരാളും കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ന്യൂറോസർജറി വിഭാഗത്തിലെ സീനിയർ കൺസൽട്ടൻറ് കൂടിയായ ഡോ. ദിലീപ് പണിക്കർ നേതൃത്വം നൽകി.

ന്യൂറോ സർജറി, ന്യൂറോഓങ്കോളജി, തലയോട്ടിയുമായി ബന്ധപ്പെട്ട സർജറികൾ, ഫങ്ക്ഷണൽ ന്യൂറോസർജറി, ന്യൂറോവാസ്കുലാർ സർജറികൾ എന്നിവയിൽ പ്രഗൽഭനായ ഡോ. ദിലീപ് പണിക്കർ, ബറോഡയിലെ മഹാരാജാ സയാജിറാവൂ സർവ്വകലാശാലയിൽ നിന്ന് എം.ബി.ബി.എസും ജനറൽ സർജറിയിൽ എം.എസും പൂർത്തിയാക്കിയശേഷം തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസിൽ നിന്ന് ന്യൂറോസർജറിയിൽ എം.സിഎച് ബിരുദവും കരസ്ഥമാക്കി.

കഴിഞ്ഞ കുറച്ചുവർഷങ്ങളിക്കിടയിൽ ഖത്തറിലെ ആരോഗ്യരംഗം അത്ഭുതകരമായ വളർച്ച കൈവരിച്ചതായും ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റലിന് സ്വദേശികളുടെ ഇടയിലും പ്രവാസികളുടെ ഇടയിലും നല്ല സ്വീകാര്യത ലഭിച്ചുവെന്നും ആസ്റ്റർ ഡിഎം ഹെല്ത്ത്കെയറിന്റെ ഖത്തറിലെ ചീഫ് എക്സിക്കുട്ടീവ് ഓഫിസർ ഡോ. സമീർ മൂപ്പൻ പറഞ്ഞു. ആളുകൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകുന്നതിന്റെ ഭാഗമായി ഡോ. ദിലീപ് പണിക്കറിനെ പോലെയുള്ള പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനങ്ങൾ ഖത്തറിൽ കൂടി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

രോഗികൾക്ക് മികച്ച സേവനവും ചികിത്സയും ലഭ്യമാക്കുന്നതിന് ആസ്റ്റർ ഹോസ്പിറ്റൽ ഏറെ പ്രതിജ്ഞാബന്ധമാണെന്നും കൂടുതൽ ഡോക്ടർമാരുടെയും ഡിപ്പാർട്ടുമെന്റുകളുടെയും സേവനം ഉടൻ ലഭ്യമാകുമെന്നും ആസ്റ്റർ ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ കപിൽ ചിബ് പറഞ്ഞു.

ഡോ. സമീർ മൂപ്പന്റെ അധ്യക്ഷതയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡോ. ദിലീപ് പണിക്കറിനെ കൂടാതെ ആസ്റ്റർ ഡിഎം ഹെല്ത്ത്കെയറിന്റെ ഖത്തറിലെ മെഡിക്കൽ ഡയറക്റായ ഡോ. നാസർ മൂപ്പൻ, ആസ്റ്റർ ഹോസ്പിറ്റൽ ദോഹയിലെ ചീഫ് എക്സിക്കുട്ടീവ് ഓഫിസർ, കപിൽ ചിബ്, മറ്റു ആസ്റ്റർ ജീവനക്കാർ എന്നിവരും പങ്കെടുത്തു.


Sort by