കുവൈത്തില്‍ നേരിയ ഭൂചലനം; ആളപായമില്ല

ഈയുഗം ന്യൂസ് ബ്യൂറോ     July  08, 2019   Monday   01:34:51pm

news
ദോഹ: കുവൈത്തിന്‍റെ നിരവധി ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കുവൈത്ത് ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു. നിരവധി സെകന്റുകള്‍ നീണ്ടുനിന്ന ഭൂകമ്പത്തില്‍ പക്ഷെ ആളപായമില്ല.

ഇറാനില്‍ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ പ്രതിഫലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടത്.

രാവിലെ പത്തു മണിക്ക് കുവൈത്ത് സിറ്റി മുതല്‍ സാല്‍മിയ വരെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്‌.

ടെഹ്‌റാനില്‍ നിന്നും 450 കിലോമീറ്റര്‍ ദൂരെയുള്ള കുസെസ്താന്‍ പ്രദേശത്താണ് ശക്തമായ ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കേലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


Sort by