// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  06, 2019   Saturday   01:59:43pm

news

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍റെ എണ്ണക്കപ്പല്‍.



whatsapp

ദോഹ: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വെച്ച് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍റെ എണ്ണക്കപ്പല്‍ ഉടന്‍ തിരിച്ചുനല്കിയില്ലെങ്കില്‍ ബ്രിട്ടന്‍റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കി.

വ്യാഴാഴ്ചയാണ് ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂനിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോവുകയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത് എന്ന് ബ്രിട്ടന്‍ അവകാശപ്പെട്ടപ്പോള്‍ അമേരിക്കയുടെ നിര്‍ദേശപ്രകാരം നിയമവിരുദ്ധമായാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്‍ ആരോപിച്ചു.

യാതൊരു മടിയും കൂടാതെ ഏതൊരു പ്രകോപനത്തിനും ഞങ്ങള്‍ തിരിച്ചടി നല്‍കും, ഇറാന്‍ പറഞ്ഞു. ടെഹ്‌റാനിലെ ബ്രിട്ടീഷ്‌ അംബാസിഡറെ ഇറാന്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. "ഇത് കടല്‍ക്കൊള്ളയാണ്," ഇറാന്‍ അധികൃതര്‍ പറഞ്ഞു.

"ഇറാന്‍റെ എണ്ണക്കപ്പല്‍ തിരികെനല്കിയില്ലെങ്കില്‍ ബ്രിട്ടന്‍റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്," ആയത്തൊള്ള ഖമെനിയുടെ ഉപദേശകസമിതിയിലെ അംഗമായ മോഹ്സന്‍ റീസായി ട്വീറ്റ് ചെയ്തു.

ബ്രിട്ടണ്‍ പിടിച്ചെടുത്ത കപ്പലിനും എണ്ണക്കും 200 മില്ല്യന്‍ ഡോളര്‍ വിലവരും. യൂറോപ്യന്‍ യൂനിയന്‍ ഉപരോധം എട്ട് വര്‍ഷമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഇറാന്‍റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ അമേരിക്കയുടെ നിര്‍ദേശപ്രകാരമാണ് ബ്രിട്ടന്റെ പ്രവര്‍ത്തി എന്ന ഇറാന്‍റെ ആരോപണത്തിന്ഇത് ശക്തി പകരുന്നു.

ആത്മാഭിമാനം ഇല്ലാത്ത രാജ്യമാണ് ബ്രിട്ടണ്‍. അമേരിക്കയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്, ഇറാന്‍ പറഞ്ഞു.

Comments


Page 1 of 0