വെള്ളിയാഴ്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യത

ഈയുഗം ന്യൂസ് ബ്യൂറോ     July  03, 2019   Wednesday   09:11:50pm

news
ദോഹ: വെള്ളിയാഴ്ച മുതല്‍ ഏതാനും ദിവസങ്ങളില്‍ രാജ്യത്തിന്‍റെ മിക്കവാറും ഭാഗങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ദൂരക്കാഴ്ച മൂന്നു കിലോമീറ്ററില്‍ താഴെയാവാന്‍ സാധ്യതയുണ്ട്. തിരമാലകള്‍ ഒന്‍പതു അടി വരെ ഉയരും. താപനില പകല്‍സമയം 41 ഡിഗ്രി മുതല്‍ 47 ഡിഗ്രി വരെയും രാത്രിയില്‍ കുറഞ്ഞ ചൂട് 29 ഡിഗ്രി മുതല്‍ 34 ഡിഗ്രി വരെയും ആയിരിക്കും.

എല്ലാവരും മുന്‍കരുതലുകള്‍ എടുക്കണമെന്നും കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


Sort by