// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  01, 2019   Monday   04:15:02pm

news



whatsapp

ദോഹ: ഒളിച്ചോടിയ ഭാര്യക്കെതിരെ ദുബായ് ഭാരണാധികാരിയുടെ കവിത.

ഷെയ്ഖ്‌ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് തന്‍റെ കൊട്ടാരത്തില്‍ നിന്നും രക്ഷപ്പെട്ട്‌ ജര്‍മ്മനിയില്‍ അഭയം തേടിയ പ്രിന്‍സസ്‌ ഹയക്കെതിരേ ഇന്സ്ടഗ്രാമില്‍ കുറിച്ച കവിതയിലൂടെ ആഞ്ഞടിച്ചത്.

പീഡനം സഹിക്കാനാവാതെ പ്രിന്‍സസ്‌ ഹയ രക്ഷപ്പെട്ട വാര്‍ത്ത‍ രണ്ടു ദിവസം മുമ്പ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഷെയ്ഖ്‌ മുഹമ്മദിന്റെ രണ്ടാമത്തെ ഭാര്യയായ പ്രിന്‍സസ്‌ ഹയ ബിന്‍ത് അല്‍ ഹുസൈന്‍ ഇപ്പോഴത്തെ ജോര്‍ദാന്‍ രാജാവായ കിംഗ്‌ അബ്ദുള്ളയുടെ സഹോദരിയാണ്. ഏഴു വയസ്സുള്ള മകന്‍ സായെദിനെയും 11 വയസ്സുള്ള മകള്‍ അല്‍ ജലീലയുമായാണ് ഹയ ജര്‍മ്മനിയിലേക്ക് രക്ഷപ്പെട്ടത്. 2004 ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.

"ചില തെറ്റുകള്‍ വഞ്ചനയാണ്. നീ അതിരുകള്‍ ലംഘിച്ച് ചതിച്ചു.
നീ വഞ്ചകി, വിലമതിക്കാനാവാത്ത വിശ്വാസം തകര്‍ത്തു,
നിന്‍റെ കള്ളക്കളികളും യഥാര്‍ത്ഥ സ്വഭാവവും തുറന്നുകാട്ടി.
എന്നില്‍ നിനക്കിനി സ്ഥാനമില്ല, ആരോണോ നിന്നെ സ്വന്തമാക്കിയത് അയാളുടെ അടുത്തേക്ക് പോവുക.
നീ ജീവിച്ചാലും മരിച്ചാലും എനിക്ക് ഒന്നുമില്ല."

ഹയയുടെ പേര് പറയാതെയാണ് 'നീ ജീവിക്കുന്നു, മരിക്കുന്നു' എന്ന തലക്കെട്ടില്‍ ഷെയ്ഖ്‌ മുഹമ്മദ് ഇന്സ്ടഗ്രാമില്‍ കവിതയെഴുതിയത്. അറബ് ലോകത്തിലെ അറിയപ്പെടുന്ന കവികളില്‍ ഒരാളായ ദുബായ് ഭരണാധികാരി പല വിഷയങ്ങളിലും തന്‍റെ അഭിപ്രായം പ്രകടിപ്പിക്കുന്നത് കവിതയിലൂടെയാണ്‌.

കഴിഞ്ഞ വര്‍ഷം ഷെയ്ഖ്‌ മുഹമ്മദിനറെ മകള്‍ പ്രിന്‍സസ് ലത്തീഫ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രാജകുമാരിയെ ഷെയ്ഖ്‌ മുഹമ്മദിനറെ കമ്മാണ്ടോകള്‍ ഇന്ത്യന്‍ സമുദ്രത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. പിതാവില്‍ നിന്നും എമിരേറ്റ്സ് അധികാരികളില്‍ നിന്നുമുള്ള പീഡനം സഹിക്കാകാനാവാതെയാണ് താന്‍ രക്ഷപ്പെടുന്നതെന്ന് ലത്തീഫ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

Comments


Page 1 of 0