// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
June  30, 2019   Sunday   02:40:12pm

news



whatsapp

ദോഹ: ജൂലൈ മാസത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയും.

പ്രീമിയം പെട്രോള്‍ വില ഒരു ലിറ്ററിന് ജൂണ്‍ മാസത്തേക്കാള്‍ 25 ദിര്‍ഹം കുറച്ച് 1.70 ആക്കിയതായി ഖത്തര്‍ പെട്രോളിയം അറിയിച്ചു. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില ലിറ്ററിന് രണ്ട് റിയാലില്‍ നിന്നും 1.75 റിയാല്‍ ആക്കി.

ഡീസല്‍ വില ലിറ്ററിന് 1.85 ആയിരിക്കും.

ചൂട് കാരണം വാഹനങ്ങളിലെ എയര്‍ കണ്ടിഷന്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് മൂലം അധികം ഇന്ധനം ഉപയോഗിക്കേണ്ടി വരുന്ന വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസമാണ് ഇന്ധന വിലയിലുള്ള കുറവ്.

Comments


Page 1 of 0