ഹൃദയം കവര്‍ന്ന് മലയാളി മങ്കയുടെ മൊഞ്ചത്തി മങ്ക

ഈയുഗം ന്യൂസ് ബ്യൂറോ     June  24, 2019   Monday   10:56:06pm

news
ദോഹ: മലയാളി സമാജത്തിൻറെ സ്ത്രീകളുടെ കൂട്ടായ്മയായ മലയാളി മങ്കയുടെ ഉദ്ഘാടനം ശനിയാഴ്ച ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്നു. വ്യത്യസ്ത തുറകളിൽ പെട്ട 200 ഓളം സ്ത്രീകൾ സംബന്ധിച്ച പരിപാടി എല്ലാ കാഴ്ചക്കാർക്കും നവ്യാനുഭവമായി.

ഉദ്ഘാടന വേളയിൽ അവതരിപ്പിച്ച വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു മൊഞ്ചത്തി മങ്ക. മുസ്ലിം പരമ്പരാഗത വേഷത്തിൽ അണിനിരന്ന സ്ത്രീകളും കുട്ടികളും പരിപാടിയുടെ മാറ്റ് കൂട്ടി. രണ്ടു വ്യത്യസ്ത വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ മൂന്നു പേരെ വീതം വിജയികളായി തിരഞ്ഞെടുത്തു.

ജൂനിയർ വിഭാഗത്തിൽ മൊഞ്ചത്തി മങ്ക 2019 ടൈറ്റിൽ മീനാക്ഷി സുബിനും സീനിയർ വിഭാഗത്തിൽ മൊഞ്ചത്തി മങ്ക 2019 ടൈറ്റിൽ സീന പ്രസാദും കരസ്ഥമാക്കി. ഇത് കൂടാതെ സ്ത്രീകൾക്ക് വേണ്ടി ശ്രീ എം. പി. ഷാനവാസിന്റെ മോട്ടിവേഷനൽ സ്‌പീച്ചും മറ്റു ഗെയിംസും ഉൾപ്പെടുത്തിയിരുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരുന്നത്. നസീഹ മജീദ്, ദർശന രാജേഷ്, ഷമീന അഫ്സൽ എന്നിവരായിരുന്നു മൊഞ്ചത്തി മങ്ക മത്സരത്തിന്‍റെ വിധികർത്താക്കള്‍.

പ്രശസ്ത ബ്യൂട്ടി തെറാപ്പിസ്റ്റ് ലത ആനന്ദ് നായരുടെ നേതൃത്വത്തിലായിരുന്നു മലയാളി മങ്കയുടെ മൊഞ്ചത്തി മങ്ക അവതരിപ്പിച്ചത്.


Sort by