പാക്കിസ്ഥാനില്‍ ഖത്തര്‍ മൂന്ന് ബില്ല്യന്‍ ഡോളറിന്‍റെ നിക്ഷേപം നടത്തും

ഈയുഗം ന്യൂസ് ബ്യൂറോ     June  24, 2019   Monday   03:26:34pm

news
ദോഹ: അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശപ്രകാരം പാക്കിസ്ഥാനില്‍ മൂന്ന് ബില്ല്യന്‍ ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി അറയിച്ചു.

പാകിസ്ഥാനും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം. പാകിസ്ഥാനില്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ ഖത്തര്‍ അമീര്‍ ഇന്നലെയാണ് മടങ്ങിയത്.

അമീറിന്‍റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കിയതായും ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിലുള്ള വിശാസമാണ് പുതിയ നിക്ഷേപത്തിലൂടെ ഖത്തര്‍ പ്രകടിപ്പിക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

മൂന്ന് ബില്ല്യന്‍ ഡോളറിന്‍റെ നിക്ഷേപത്തോട് കൂടി ഖത്തര്‍-പാക്കിസ്ഥാന്‍ സാമ്പത്തിക സഹകരണം ഒന്‍പതു ബില്ല്യന്‍ ഡോളര്‍ ആയി ഉയര്‍ന്നു. രാഷ്ട്രീയ, സാമ്പത്തിക, കായിക, സാംസ്കകാരിക മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ഖത്തര്‍ ആഗ്രഹിക്കുന്നതായും മന്ത്രി ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു.


Sort by