ഖത്തര്‍ സ്റ്റോക്ക്‌ മാര്‍കെറ്റില്‍ വന്‍കുതിപ്പ്

ഈയുഗം ന്യൂസ് ബ്യൂറോ     June  23, 2019   Sunday   03:35:16pm

news
ദോഹ: മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോഴും ഖത്തര്‍ സ്റ്റോക്ക്‌ മാര്‍കെറ്റില്‍ വന്‍കുതിപ്പ്.

കഴിഞ്ഞയാഴ്ച മാത്രം മൊത്തം ഓഹരി വിലയില്‍ 13 ബില്ല്യന്‍ റിയാലിന്റെ വര്‍ധനവ്‌ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. മൊത്തം കമ്പനികളുടെ ഓഹരി വില 577.8 ബില്ല്യന്‍ റിയാലില്‍ നിന്നും 590 ബില്ല്യന്‍ റിയാല്‍ ആയി വര്‍ധിച്ചു.

ഖത്തര്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച് സൂചിക കഴിഞ്ഞയാഴ്ച 172.79 പോയിന്റ്‌ ഉയര്‍ന്ന് 10,688.67 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു.

ഖത്തര്‍ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസം മൂലം കമ്പനികള്‍ ഓഹരി വാങ്ങിക്കൂട്ടുന്നതാണ് സ്റ്റോക്ക്‌ മാര്‍ക്കെറ്റിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിന് കാരണം. ഗള്‍ഫ്‌ മേഖലയില്‍ ഇപ്പോള്‍ ഏറ്റവും നന്നായി ട്രേഡിംഗ് നടക്കുന്ന ഓഹരി വിപണിയാണ് ഖത്തര്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച്. ഉപരോധത്തിന് ശേഷം ദുബായ് സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ വന്‍ തകര്‍ച്ചയാണ് നേരിട്ടത്.

ബാങ്കിംഗ്, ഫൈനാന്‍സ് മേഖലയിലെ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ വ്യാപാരം നടന്നത് - അതായത് മൊത്തം വ്യാപാരത്തിന്‍റെ 47.2 ശതമാനം.

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആരംഭം മുതല്‍ വിദേശ കമ്പനികളും സ്ഥാപനങ്ങളും 1.13 ബില്ല്യന്‍ ഡോളറിന്‍റെ ഓഹരികള്‍ വാങ്ങിയതായി ഖത്തര്‍ നാഷണല്‍ ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നു.


Sort by