ഖത്തര്‍-ഇന്ത്യ വ്യാപാരം കഴിഞ്ഞ വര്‍ഷം 44.13 ബില്ല്യണ്‍ റിയാല്‍

ഈയുഗം ന്യൂസ് ബ്യൂറോ     June  22, 2019   Saturday   11:49:43am

news
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വര്‍ഷം ( 2018) 44.13 ബില്ല്യണ്‍ റിയാല്‍ ആയി ഉയര്‍ന്നു. 2017 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 24 ശതമാനം വര്ധനവാണിത്.

അതേസമയം രണ്ടു വര്‍ഷത്തിനുള്ളില്‍ വ്യാപാരത്തില്‍ 42 ശതമാനം വര്‍ധനവ് ഉണ്ടായതായി ഖത്തര്‍ ചേംബര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 ല്‍ 31.06 ബില്ല്യണ്‍ റിയാല്‍ ആയിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം.

വ്യപാര മിച്ചം ഖത്തറിന് അനുകൂലമാണ്. ലോകത്തില്‍ ഖത്തരിന്റെ ഏറ്റവും വലിയ എല്‍.എന്‍.ജി ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ.

2018 ല്‍ ഇന്ത്യയിലേക്ക്‌ ഖത്തര്‍ 36.88 ബില്ല്യണ്‍ റിയാലിന്റെ ഗ്യാസും മറ്റു ഉത്പന്നങ്ങളും കയറ്റുമതി ചെയ്തപ്പോള്‍ 7.21 ബില്ല്യണ്‍ റിയാലിന്റെ ഉത്പന്നങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് കയറ്റുമതി ചെയ്തത്.

ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരം അതിവേഗം വളരുകയാണെന്നും ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്നും ഖത്തര്‍ ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്‍മാന്‍ മുഹമ്മദ്‌ ബിന്‍ അഹ്മദ് ബിന്‍ തോവാര്‍ അല്‍ കുവാരി പറഞ്ഞു.

"ഇന്ത്യ ഒരു വലിയ രാജ്യമാണ്. ഖത്തര്‍ നിക്ഷേപകര്‍ക്ക് നിരവധി സാധ്യതകളാണ് ഇന്ത്യ നല്‍കുന്നത്. അതേസമയം ഇന്ത്യന്‍ കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും," അദ്ദേഹം പറഞ്ഞു.


Sort by