// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
June  20, 2019   Thursday   02:51:31pm

news

ഇറാന്‍ വീഴ്ത്തിയ അമേരിക്കന്‍ നേവിയുടെ MQ-4C ട്രൈട്ടന്‍ ട്രോണ്‍.



whatsapp

ദോഹ: ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ ട്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടു. തങ്ങളുടെ ആകാശ അതിര്‍ത്തിയില്‍ പ്രവേശിച്ച പൈലറ്റ് ഇല്ലാത്ത അമേരിക്കന്‍ ചാരവിമാനമാണ് വെടിവെച്ചിട്ടതെന്നും അമേരിക്ക മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇറാന്‍ സൈനിക വക്താവ് പറഞ്ഞു.

സംഭവം സ്ഥിരീകരിച്ച അമേരിക്ക പക്ഷേ ട്രോണ്‍ ഇറാന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെന്നും അന്തരാഷ്ട്ര എയര്‍ സ്പേസില്‍ ആയിരുന്നെന്നും അവകാശപ്പെട്ടു.

ഇറാന്‍റെ സമുദ്രാതിര്‍ത്തിയോ ആകാശ അതിര്‍ത്തിയോ ലംഘിച്ചാല്‍ പ്രതികരിക്കുമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൌണ്‍സില്‍ തലവന്‍ പറഞ്ഞിരുന്നു. "ആരുടെ വിമാനമായാലും അതിര്‍ത്തി ലംഘിച്ചാല്‍ ഞങ്ങള്‍ ശക്തമായി പ്രതികരിക്കും," അലി ശംഖാനി പറഞ്ഞു.

ജൂണ്‍ 13 ന് ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ രണ്ടു എണ്ണ കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിനു ശേഷം മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചിരിക്കുകയാണ്. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക തയ്യാറെടുക്കുകയാണെന്ന് ചില പാശ്ചാത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എണ്ണ കപ്പലുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സഹായിക്കാനെത്തിയ മറ്റൊരു അമേരിക്കന്‍ ട്രോണിനെതിരെ ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ടതായി അമേരിക്ക ആരോപിച്ചിരുന്നു.

സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായാണ്‌ ഒരു അമേരിക്കന്‍ ട്രോണ്‍ ഇറാന്‍ വെടിവെച്ചിടുന്നത്. ഒരു സാധാരണ വിമാനത്തോളം വലിപ്പമുള്ളതാണ് ഇറാന്‍ വീഴ്ത്തിയ അമേരിക്കന്‍ നേവിയുടെ MQ-4C ട്രൈട്ടന്‍ ട്രോണ്‍.

Comments


Page 1 of 0