// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
June  17, 2019   Monday   08:31:34pm

news



whatsapp

ദോഹ: മേഖലയിലെ സംഘര്‍ഷം തങ്ങളെ ബാധിച്ചിട്ടില്ലെന്നും ഇത്തരം സംഘര്‍ഷങ്ങള്‍ ആദ്യമായല്ലെന്നും ഖത്തര്‍ എയര്‍വയ്സ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു.

"ഞങ്ങളുടെ മേഖലയില്‍ ഇത്തരം കരുതിക്കൂട്ടിയുണ്ടാക്കപ്പെടുന്ന സംഘര്‍ഷങ്ങള്‍ സാധാരണമാണ്. ഖത്തര്‍ എയര്‍വയ്സിനെ അത് ഇതുവരെ ബാധിച്ചിട്ടില്ല. ഇനി ബാധിക്കുമെന്ന് തോന്നുന്നുമില്ല," പാരിസ് എയര്‍ ഷോയില്‍ വെച്ച് അല്‍ ബാക്കര്‍ പത്രലേഖകരോട് പറഞ്ഞു.

"ശാന്തമായ മനസ്സുകള്‍ എന്നും നിലനില്‍ക്കും. ബിസിനസ്‌ പഴയപോലെ തുടരും."

കഴിഞ്ഞ വ്യാഴാഴ്ച ഒമാന്‍ കടലിടുക്കില്‍ രണ്ടു എണ്ണകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തോട്‌ പ്രതികരിക്കുകയായിരുന്നു അല്‍ ബാക്കെര്‍. സൗദി, യൂ.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷം ഇറാന് മുകളിലൂടെയാണ്‌ ഖത്തര്‍ എയര്‍വയ്സ് വിമാനങ്ങള്‍ പറക്കുന്നത്. അതുകൊണ്ടുതന്നെ ഇറാന്‍ ഉള്‍പ്പെടുന്ന ഏതു സംഘര്‍ഷവും ഖത്തര്‍ എയര്‍വയ്സിനെയും ബാധിക്കും എന്നാണു വിലയിരുത്തപ്പെടുന്നത്.

Comments


Page 1 of 0