// // // */
ഈയുഗം ന്യൂസ് ബ്യൂറോ
June 17, 2019 Monday 07:43:34pm
ദോഹ: പല രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്ന വ്യാജേന സമൂഹ മാധ്യമങ്ങളില്‍ ഒരു മരുന്ന് പ്രചരിക്കുന്നുണ്ടെന്നും അത് ഉപയോഗിക്കരുതെന്നും ആരോഗ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്കി.
മിറക്കിള്‍ സൊല്യൂഷന് എന്ന പേരിലാണ് മരുന്ന് അറിയപ്പെടുന്നത്. പല രോഗങ്ങളും സുഖപ്പെടുത്തുമെന്നു പറയപ്പെടുന്ന ഈ മരുന്നില്‍ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടെന്നും ഇത് കഴിച്ചാല്‍ മരണം വരെ സംഭവിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെയും വ്യക്തികള്‍ കേന്ദ്രീകരിച്ചുമാണ് ഈ വ്യാജ മരുന്നിന്റെ വില്പന നടക്കുന്നത്. ഈ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അംഗീകാരമില്ലാതെ ഇറക്കുമതി ചെയ്യപ്പെടുന്ന മരുന്നുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഉപയോഗിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.