ഇനി 'ഡിജിറ്റല്‍' ഗുളികകളും

ഈയുഗം ന്യൂസ് ബ്യൂറോ     February  02, 2018   Friday  

newsആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ മരുന്ന് കഴിച്ചോ എന്ന് പരിശോധന കൂടാതെ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും വിവരം നല്‍കുന്ന പുതിയ തരം ഗുളികകള്‍ പുറത്തിറങ്ങി. അമേരിക്കന്‍ അധികൃതർ ലോകത്തിലെ ആദ്യത്തെ 'ഡിജിറ്റല്‍' ഗുളിക ഉല്‍പാദിപ്പിക്കാനും ഉപയോഗിക്കാനുമുള്ള ഔദ്യോഗിക അനുമതി നല്‍കിക്കഴിഞ്ഞു.


Ability MyCite എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗുളിക വികസിപ്പിച്ചിരിക്കുന്നത്, സ്‌കിസോഫ്‌റാനിയ, വിഷാദ രോഗം തുടങ്ങിയ മനോവിഭ്രാന്തി രോഗങ്ങള്‍ പിടിപെട്ടവരെ ചികിത്സിക്കാന്‍ വേണ്ടിയാണ്.

അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ്സ് അസോസിയേഷനെ ഉദ്ധരിച്ചുകൊണ്ട് ഫ്രഞ്ച് ന്യൂസ് ഏജന്‍സിയായ എ.എഫ്.പി യാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഗുളിക വയറ്റില്‍ എത്തുന്നതോടെ അതിനകത്ത് ഘടിപ്പിച്ച സെന്‍സര്‍ പ്രവര്‍ത്തിച്ചുതുടങ്ങുകയും, ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഒരു ഉപകരണത്തിലേക്ക് ഒരു സന്ദേശം കൈമാറുകയും ചെയ്യും. പ്രസ്തുത ഉപകരണം ഇതേ സന്ദേശം ഒരു മൊബൈല്‍ അപ്ലിക്കേഷന് കൈമാറും. ഡോക്ടര്‍ക്ക് പുറമെ, രോഗിയെ ശുശ്രൂശിക്കുന്ന സുഹൃത്തുക്കളോ കുടുംബക്കാരോ ഉള്‍പ്പടെ നാല് പേര്‍ക്ക് മൊബൈല്‍ ഫോണിലോ ഇന്റര്‍നെറ്റ് പോർടലിലോ ഈ സന്ദേശം വായിക്കാന്‍ കഴിയും.

അമേരിക്കന്‍ ജനസംഖ്യയില്‍ ഏതാണ്ട് ഒരു ശതമാനം സ്‌കിസോഫ്രാനിയ രോഗം ബാധിച്ചവരാണാണെന്നാണ് കണക്ക്. സമൂഹത്തില്‍നിന്ന് ഉള്‍വലിയുക, പലതരം ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി അനുഭവപ്പെടുക, മറ്റുള്ളവര്‍ തന്റെ മനസ്സ് വായിക്കുന്നതായി തോന്നുക ഇതൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഇത്തരം രോഗങ്ങള്‍ക്ക് അടിപ്പെട്ടവർ മരുന്ന് കഴിക്കുന്നതിനെക്കുറിച്ച് എപ്പോഴും ബോധവാന്മാര്‍ ആവണം എന്നില്ല എന്നത്‌കൊണ്ടാണ് ഡിജിറ്റര്‍ ടെക്‌നോളജിയോടു കൂടിയ ഗുളിക വികസിപ്പിച്ചെടുത്തത്.

2002 ലാണ് Abilify ക്ക് എഫ്.ഡി.എ. ആദ്യമായി അനുമതി നല്‍കിയത്. സെന്‍സറോടു കൂടിയ Abilify Mycite വില്‍ക്കാന്‍ 2012 ൽ അനുമതി നല്‍കി.

Otsuka Pharmaceutical എന്ന ജപ്പാന്‍ കമ്പനിയാണ് ഗുളികയുടെ നിര്‍മാതാക്കള്‍. സെന്‍സറും ശരീരത്തില്‍ ധരിക്കുന്ന ഉപകരണവും ഉള്‍ക്കൊള്ളുന്ന പുതിയ ടെക്‌നോളജിക്ക് ഈയിടെയാണ് എഫ്.ഡി.എ അനുവാദം നല്‍കിയത്. Proteus Digital Health ആണ് ഇത് ഉദ്പാദിപ്പിക്കുന്നത്. ഇത് രണ്ടും വെവ്വേറെയാണ് ഉണ്ടാക്കുന്നത്.

ഗുളികയും ഡിജിറ്റല്‍ ടെക്‌നോളജിയും ഒന്നിച്ച് ഉല്‍പാദിപ്പിക്കാനുള്ള അനുമതി എഫ്.ഡി.എ. ഉതുവരെ നല്‍കിയിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Sort by