// // // */
ഈയുഗം ന്യൂസ് ബ്യൂറോ
June 12, 2019 Wednesday 08:23:47pm
ദോഹ: ദോഹ-തിരുവനന്തപുരം സര്‍വീസ് പുനരാരംഭിക്കുന്ന തിയ്യതി മാറ്റിവെച്ചതായി ഇന്‍ഡിഗോ അറിയിച്ചു.
മെയ് ഒന്നിന് നിര്‍ത്തിവെച്ച സര്‍വീസ് ഓഗസ്റ്റ് ഒന്നിന് പുനരാരംഭിക്കുമെന്നാണ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് ഒക്ടോബര്‍ 26 ലേക്ക് മാറ്റിവെച്ചു. കമ്പനിയുടെ ദോഹയില്‍ നിന്നും തിരുവനന്തപുരത്തെക്കുള്ള ഓണ്‍ലൈന്‍ ബൂകിംഗ് ഒക്ടോബര്‍ 27 മുതല്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
വേനലവധി മൂലവും ജെറ്റ് എയര്‍വയസ് നിര്‍ത്തലാക്കിയത് മൂലവും പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാണ് ഇന്‍ഡിഗോയുടെ തീരുമാനം. ടിക്കറ്റ് നിരക്കുകള്‍ ഇനിയും വര്‍ധിക്കാന്‍ ഇത് കാരണമാവുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു.
"സെപ്റ്റംബറില്‍ കുടുംബസമേതം നാട്ടില്‍ പോവാനുള്ള തീരുമാനം ഞാന്‍ മാറ്റിവെച്ചു. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ ഇപ്പോള്‍ തന്നെ വളരെ കൂടുതലാണ്. മറ്റൊരു എയര്‍ലൈനില്‍ ടിക്കറ്റ് വാങ്ങുന്നതിനെക്കുറിച്ചു എനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല," ഒരു പ്രവാസി പറഞ്ഞു.