// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
June  12, 2019   Wednesday   07:39:40pm

news



whatsapp

ദോഹ: ഇനി ഖത്തര്‍ റെയില്‍ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ട്രാവല്‍ കാര്‍ഡ്‌ ടോപ്‌ അപ്പ്‌ ചെയ്യാം. ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ് എന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. മാത്രമല്ല ഉപയോഗിച്ച കാര്‍ഡിന്‍റെ വിശദാംശങ്ങളും ആപ്പ് വഴി ലഭ്യമാകും.

ഈ സൗകര്യം ലഭ്യമാകാന്‍ ഏറ്റവും പുതിയ ആപ്പ് ഡൌണ്‍ലോഡ് ചെയ്‌താല്‍ മതി.

പേര് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ടോപ്‌ അപ്പ് സെക്ഷനില്‍ ട്രാവല്‍ കാര്‍ഡ്‌ നമ്പര്‍ നല്‍കി 10, 50, 100 റിയാല്‍ സംഖ്യകള്‍ സെലക്ട്‌ ചെയ്യാവുന്നതാണ്. ഇപ്പോള്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി മാത്രമാണ് പണം സ്വീകരിക്കുന്നത്.

ദോഹ മെട്രോയില്‍ മൂന്നു തരം ട്രാവല്‍ കാര്‍ഡുകള്‍ ലഭിക്കുന്നു: ലിമിറ്റഡ്, സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ്‌ കാര്‍ഡുകള്‍. വീണ്ടും ഉപയോഗിക്കാന്‍ സാധിക്കാത്ത പേപ്പര്‍ ടിക്കറ്റ്‌ ആണ് ലിമിറ്റഡ് കാര്‍ഡുകള്‍. ഒറ്റ യാത്രയോ ഒരു മുഴുവന്‍ ദിന പാസ്സോ ആയിരിക്കും ഇത്. സെല്‍ഫ് സര്‍വീസ് ട്രാവല്‍ കാര്‍ഡ്‌ വെണ്ടിംഗ് മഷീനുകളില്‍ നിന്നും ഇത് വാങ്ങാം.

വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്‌ കാര്‍ഡുകള്‍ ആണ് സ്റ്റാന്‍ഡേര്‍ഡ് കാര്‍ഡുകള്‍. പത്തു റിയാല്‍ നല്‍കി വാങ്ങി, ഉപയോഗിക്കുന്നതിന് മുമ്പ് ടോപ്‌ അപ്പ് ചെയ്യണം. അല്‍ മീര, ലുലു, ജംമ്പോ ഇലക്ട്രോണിക്സ്, കാരിഫോര്‍ എന്നീ സ്ഥലങ്ങളിലും ഈ കാര്‍ഡുകള്‍ ലഭ്യമാണ്.

നൂറ് റിയാല്‍ വില വരുന്ന ഗോള്‍ഡ്‌ കാര്‍ഡ്‌ മെട്രോ സ്റ്റേഷനുകളിലെ ഗോള്‍ഡ്‌ ക്ലബ്‌ ഓഫീസില്‍ മാത്രം ലഭ്യമാണ്.

Comments


Page 1 of 0