ഈ വര്ഷം ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ യൂറോപ്പില്‍ നിന്ന്

ഈയുഗം ന്യൂസ് ബ്യൂറോ     June  11, 2019   Tuesday   07:18:50pm

news
ദോഹ: ഈ വര്ഷം ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ ഖത്തറില്‍ എത്തിയത് യൂറോപ്പില്‍ നിന്ന്. 2019 ല്‍ രാജ്യത്ത് എത്തിയ മൊത്തം ടൂറിസ്റ്റുകളുടെ 37 ശതമാനവും യൂറോപ്പില്‍ നിന്നായിരുന്നെന്നു പ്ലാനിംഗ് ആന്‍ഡ്‌ സ്ടാറ്റിറ്റിക്സ്‌ അതോരിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം 35 ശതമാനം മാത്രമാണ്.

216,818 സന്ദര്‍ശകര്‍ യൂറോപ്പില്‍ നിന്ന് എത്തിയപ്പോള്‍ 206,203 പേര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തി. യൂറോപ്പില്‍ നിന്ന് വന്നവരില്‍ 495,000 പേര്‍ വിമാന മാര്‍ഗ്ഗവും 93,000 പേര്‍ കടല്‍ മാര്‍ഗ്ഗവും എത്തി.

ഖത്തര്‍ എയര്‍വയ്സ് യൂറോപ്പിയന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് ആരംഭിച്ചതും കൂടുതല്‍ ടൂറിസ്റ്റ് കപ്പലുകള്‍ ദോഹയില്‍ വന്നതുമാണ് യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം കൂടാന്‍ കാരണം.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ഖത്തര്‍ സ്വീകരിച്ച നടപടികളുടെ ഫലമായാണ് നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നത്. 2022 ലോകപ്പിനു വേദിയാകുന്ന രാജ്യമെന്ന നിലയിലും നിരവധി പേര്‍ ദോഹ സന്ദര്‍ശിക്കുന്നുണ്ട്.


Sort by