അമിത ടിക്കറ്റ്‌ ചാര്‍ജ് വര്‍ധന: അവധിക്കാല യാത്ര ഒഴിവാക്കി പ്രവാസികള്‍

പി. എ. മുബാറക്ക്‌     June  09, 2019   Sunday   09:05:52pm

news
ദോഹ: ഈദുല്‍ ഫിതര്‍ അവധിക്കാലം പ്രവാസികളുടെ വ്യോമയാത്രയില്‍ വന്‍കുറവ് അനുഭവപ്പെട്ടു. പതിവിനു വിപരീതമായി വിദേശികളില്‍ പലരും യാത്ര ഒഴിവാക്കാന്‍ പ്രധാന കാരണം അമിതമായ ടിക്കറ്റ്‌ ചാര്‍ജ് വര്‍ധനയും ഉപരോധം മൂലമുണ്ടായ ചെറിയ മാന്ദ്യവുമാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു.

ജെറ്റ് എയര്‍വയ്സ് തകര്‍ച്ച മൂലം കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് പ്രവാസികള്‍ക്ക് വലിയ പ്രഹരമായി. ഖത്തര്‍ എയര്‍വയ്സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ എന്നീ സര്‍വീസുകളുടെ അമിതമായ ടിക്കറ്റ്‌ നിരക്ക് മലയാളികളുടെ നാട്ടിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കാന്‍ പ്രേരകമായി.

"അമിതമായ ടിക്കറ്റ്‌ നിരക്ക് മൂലവും തിരക്കും കാരണം പലരും യാത്ര മാറ്റിവച്ചു," ഒരു ട്രാവല്‍ ഏജന്‍സി വക്താവ് ഈയുഗത്തോട് പറഞ്ഞു. അതേസമയം ഉപരോധം മൂലം നേരിട്ടുള്ള ദുബായ് യാത്രയും ഉംറ യാത്രയും ദുഷ്കരമായി ഭവിച്ചു.

സന്ദര്‍ശക വിസയില്‍ വന്ന പലര്‍ക്കും വിസ മാറ്റാന്‍ മസ്ക്കറ്റിലേക്കുളള യാത്രക്ക് 1,600 റിയാല്‍ വേണ്ടിവന്നത് മൂലം പലരും യാത്ര മാറ്റിവെച്ചതായി ഒരു പ്രവാസി പറഞ്ഞു.

അതുകൊണ്ടുതന്നെ ദോഹയിലെ ആഘോഷങ്ങളില്‍ സ്വദേശി-വിദേശി പങ്കാളിത്വം വലുതായിരുന്നു. സന്ദര്‍ശക വിസയില്‍ വരുന്നവരുടെ ബാഹുല്യവുമുണ്ടായി. പലരും മെട്രോ യാത്ര ആഘോഷമാക്കി. പെരുന്നാള്‍ ദിവസം 75,000 പേര്‍ യാത്ര ചെയ്തതായി മെട്രോ അധികൃതര്‍ അറിയിച്ചു.


Sort by